---
title: "#kuthuparamba | ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനം "
english_title: " Shastra Sahitya Parishad District Conference"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/177987/shastra-sahitya-parishad-district-conference"
published_at: "2024-01-19T14:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65aa3c9009ca5_WhatsApp_Image_2024-01-19_at_2.39.48_PM.jpeg"
keywords: []
---

# #kuthuparamba | ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനം 

> **Lead Summary:** ** കൂത്തുപറമ്പ : **കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനം ഫെബ്രുവരി മൂന്ന്,നാല് തീയ്യതികളിൽ വേങ്ങാട് ഇ.കെ.നായനാർ സ്മാരക ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും.സമ്മേളനം മൂന്നിന് രാവിലെ 10-ന് കണ്ണൂർ സർവകലാശാല ഹിസ്റ്ററി വിഭാഗം അസിസ്റ്റൻറ് പ്രൊഫ.ഡോ.മാളവിക ബിന്നി 'ശാസ്ത്രം ചരിത്രം പ്രതിരോധത്തിൻ്റെ പുതുവഴികൾ' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി ഉദ്ഘാടനം ചെയ്യും.

## Article Content

** കൂത്തുപറമ്പ : **കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനം ഫെബ്രുവരി മൂന്ന്,നാല് തീയ്യതികളിൽ വേങ്ങാട് ഇ.കെ.നായനാർ സ്മാരക ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും.സമ്മേളനം മൂന്നിന് രാവിലെ 10-ന് കണ്ണൂർ സർവകലാശാല ഹിസ്റ്ററി വിഭാഗം അസിസ്റ്റൻറ് പ്രൊഫ.ഡോ.മാളവിക ബിന്നി 'ശാസ്ത്രം ചരിത്രം പ്രതിരോധത്തിൻ്റെ പുതുവഴികൾ' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി ഉദ്ഘാടനം ചെയ്യും.

സമ്മേളനത്തോടനുബന്ധിച്ച് 24-ന് വൈകീട്ട് നാലിന് കൂത്തുപറമ്പ് മാറോളിഘട്ട് ടൗൺസ്‌ക്വയറിൽ 'തൊഴിലും സാമൂഹിക സുരക്ഷയും നവലിബറൽ കാലത്ത് 'എന്ന വിഷയത്തിൽ സംസ്ഥാന സെമിനാർ  നടക്കും.28-ന് വേങ്ങാട് പഞ്ചായത്ത് ഭരണസമിതി അംഗങ്ങളെ പങ്കെടുപ്പിച്ച് ശുചിത്വമോക്ക് പാർലമെന്റ് വേങ്ങാട് തെരുവിൽ സംഘടിപ്പിക്കും.സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പരിപാടിയുടെ ഭാഗമായി കൈറ്റ്, വേങ്ങാട് ഇ.കെ.നായനാർ സ്മാരക ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവയുടെ സഹായത്തോടെ വേങ്ങാട് പഞ്ചായത്തിലെ രണ്ട് വാർഡുകളിൽ സമ്പൂർണ്ണ സാക്ഷരത പ്രഖ്യാപനം നടത്തും.

26,28 തീയ്യതികളിൽ ദ്വിദിന ഗൃഹസമ്പർക്ക പരിപാടിയും നടക്കും.പത്രസമ്മേളനത്തിൽ സ്വാഗതസംഘം പ്രസിഡന്റ് തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി.അനിത,ജനറൽ കൺവീനർ എ.പവിത്രൻ,കെ.പത്മനാഭൻ,പി.ശ്രീനിവാസൻ,അഡ്വ.വി.പി.തങ്കച്ചൻ,ജയപ്രകാശ് പന്തക്ക,ടി.വി.ശ്രീകുമാർ എന്നിവർ  പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/177987/shastra-sahitya-parishad-district-conference)