---
title: " പാലിയേറ്റീവ് വാരാചരണത്തിന്റെ ഭാഗമായി പാലിയേറ്റീവ് കുടുംബ സംഗമവും റാലിയും സംഘടിപ്പിച്ചു"
english_title: "Palliative family meet"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/177997/palliative-family-meet"
published_at: "2024-01-19T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65aa451257a60_IMG-20240119-WA0044.jpg"
keywords: []
---

#  പാലിയേറ്റീവ് വാരാചരണത്തിന്റെ ഭാഗമായി പാലിയേറ്റീവ് കുടുംബ സംഗമവും റാലിയും സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ്** : തളിപ്പറമ്പ് നഗരസഭ, താലൂക്ക് ആശുപത്രി എന്നിവയുടെ നേതൃത്വത്തിൽ പാലിയേറ്റീവ് വാരാചരണത്തിന്റെ ഭാഗമായി, പാലിയേറ്റീവ് കുടുംബ സംഗമവും റാലിയും സംഘടിപ്പിച്ചു. റിക്രിയേഷൻ ക്ലബ് ഹാളിൽ നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു.

## Article Content

**തളിപ്പറമ്പ്** : തളിപ്പറമ്പ് നഗരസഭ, താലൂക്ക് ആശുപത്രി എന്നിവയുടെ നേതൃത്വത്തിൽ പാലിയേറ്റീവ് വാരാചരണത്തിന്റെ ഭാഗമായി, പാലിയേറ്റീവ് കുടുംബ സംഗമവും റാലിയും സംഘടിപ്പിച്ചു. റിക്രിയേഷൻ ക്ലബ് ഹാളിൽ നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു.

വൈസ് ചെയർമാൻ കല്ലിങ്കിൽ പത്മനാഭൻ അധ്യക്ഷത വഹിച്ചു. ഡോ: എൻ. അരുൺ , അഞ്ജലി തുടങ്ങിയർ ക്ലാസെടുത്തു. സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ പി.പി. മുഹമ്മദ് നിസാർ , നബീസ ബീവി, പി. റജില, കെ.പി. ഖദീജ, കൗൺസിലർ സി.വി. ഗിരീശൻ, കെ. വത്സരാജ് , കൊടിയിൽ സലീം, സൂപ്രണ്ട് സുരേഷ് കസ്തൂരി, ജെ.എച്ച്.ഐ സജീവൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/177997/palliative-family-meet)