---
title: "#thalasseri | യുവകലാസാഹിതിയുടെ നേതൃത്വത്തില്‍ തലശ്ശേരിയില്‍ സംസ്ഥാന തല കവിതാ ശില്‍പശാല സംഘടിപ്പിക്കുന്നു"
english_title: "State level poetry workshop"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/178001/state-level"
published_at: "2024-01-19T15:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65aa476336850_IMG-20240119-WA0045(1).jpg"
keywords: []
---

# #thalasseri | യുവകലാസാഹിതിയുടെ നേതൃത്വത്തില്‍ തലശ്ശേരിയില്‍ സംസ്ഥാന തല കവിതാ ശില്‍പശാല സംഘടിപ്പിക്കുന്നു

> **Lead Summary:** > **തലശ്ശേരി**: യുവകലാ സാഹിതിയുടെ നേതൃത്വത്തില്‍ "ഓച്ചാനിക്കുകയല്ല, ഒച്ചവയ്കുകയാണിന്ത്യ" എന്ന ശീര്‍ഷകത്തില്‍ തലശ്ശേരിയില്‍ സംസ്ഥാന തല കവിതാ ശില്‍പശാല സംഘടിപ്പിക്കുന്നു. 20,21(ശനി ഞായര്‍) തീയതികളിൽ തലശ്ശേരി ഗവ.റസ്റ്റ് ഹൗസില്‍ നടത്തുന്ന ശില്‍പശാലയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 60 പേര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

> **തലശ്ശേരി**: യുവകലാ സാഹിതിയുടെ നേതൃത്വത്തില്‍ "ഓച്ചാനിക്കുകയല്ല, ഒച്ചവയ്കുകയാണിന്ത്യ" എന്ന ശീര്‍ഷകത്തില്‍ തലശ്ശേരിയില്‍ സംസ്ഥാന തല കവിതാ ശില്‍പശാല സംഘടിപ്പിക്കുന്നു. 20,21(ശനി ഞായര്‍) തീയതികളിൽ തലശ്ശേരി ഗവ.റസ്റ്റ് ഹൗസില്‍ നടത്തുന്ന ശില്‍പശാലയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 60 പേര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സംഘാടക സമിതിയുടെ നിബന്ധനകള്‍ പ്രകാരം 144 അപക്ഷ കര്‍ അയച്ച മൂന്ന് വീതം കവിതകള്‍ വിലയിരുത്തിയ ശേഷമാണ് ഇവരില്‍ നിന്നും കൂടുതല്‍ അര്‍ഹതയുള്ള 60 പേരെ കവിതാ ശില്‍പശാലയില്‍ പങ്കെടുക്കാന്‍ തിരഞ്ഞെടുത്തത്. ശില്‍പശാലയുടെ ഉദ്ഘാടനം 20 ന് രാവിലെ 9.30ന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് ഡോ. ഇ.വി. രാമകൃഷ്ണന്‍ നിര്‍വ്വഹിക്കും. പി.കെ.ഗോപി, ആലങ്കോട് ലീലാകൃഷ്ണന്‍, സോമന്‍ കടലൂര്‍ തുടങ്ങി പ്രശസ്തരായ എഴുത്തുകാര്‍ പങ്കെടുക്കും.

ഇന്ത്യന്‍ കവിതയുടെ ഭൂപടം, കവിതയും രാഷ്ട്രീയവും, കവിതയുടെ ഫോക് ലോര്‍, കവിതയും ജനാധിപത്യവും, പച്ചയുടെ നിറഭേദങ്ങള്‍ കവിതയില്‍ തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസുകളും കവി സമ്മേളനങ്ങളും ഗ്രൂപ്പ്  ചര്‍ച്ചകളും ശില്‍പശാലയില്‍ നടത്തും. മാധവന്‍ പുറച്ചേരിയാണ് ഡയറക്ടര്‍. കേരളത്തിന്റെ 14 ജില്ലകളിലും യുവ കലാസാഹിതി വ്യത്യസ്ഥ വിഷയങ്ങളില്‍ ശില്‍പശാലകള്‍ സംഘടിപ്പിച്ചു വരികയാണ്. തലശേരിയിലെ വാര്‍ത്താ സമ്മേളനത്തില്‍ ജിതേഷ് കണ്ണപുരം, മാധവന്‍ പുറച്ചേരി, സി. ഗിരീശന്‍, പൊന്ന്യം കൃഷ്ണന്‍, സി.എന്‍. ഗംഗാധരന്‍, എന്നിവര്‍ സംബന്ധിച്ചു.-

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/178001/state-level)