---
title: "ഇരിട്ടി ഉപജില്ല കായികമേള സമാപിച്ചു; ഇരട്ട കിരീടം നേടി തൊണ്ടിയിൽ സെൻ്റ് ജോൺസ് യു.പി സ്കൂൾ"
english_title: "Up school "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/178042/up-school"
published_at: "2024-01-19T19:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65aa7db8e0d4b_IMG-20240119-WA0001.jpg"
keywords: []
---

# ഇരിട്ടി ഉപജില്ല കായികമേള സമാപിച്ചു; ഇരട്ട കിരീടം നേടി തൊണ്ടിയിൽ സെൻ്റ് ജോൺസ് യു.പി സ്കൂൾ

> **Lead Summary:** **പേരാവൂർ: **ഇരിട്ടി ഉപജില്ലാ കായികമേള പേരാവൂർ സെൻ്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് സമാപിച്ചു. സമാപന സമ്മേളനം ഇരിട്ടി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ബാബുരാജ് കെ.എ ഉദ്ഘാടനം ചെയ്തു. സെൻറ് ജോൺസ് യു.പി സ്കൂൾ അസിസ്റ്റൻറ് മാനേജർ ഫാ. വിനോദ് ഇട്ടിയപാറ അധ്യക്ഷത വഹിച്ചു. സെൻ്റ് ജോൺസ് യുപി സ്കൂൾ പ്രധാന അധ്യാപകൻ സോജൻ വർഗീസ്, ഗവ. യു.പി സ്കൂൾ പ്രധാനാധ്യാപകൻ ഈസ വി.കെ, കൊട്ടിയൂർ എസ്.എൻ. എൽ.പി സ്കൂൾ പ്രധാനാധ്യാപകൻ ദിനേശ് പി.കെ, സെന്റ് ജോൺസ് യു.പി സ്കൂൾ പി.ടി.എ പ്രസിഡണ്ട് വിനോദ് നടുവത്താനി, ഇരിട്ടി ഉപജില്ല എച്ച്.എം. ഫോറം സെക്രട്ടറി എന്നിവർ സംസാരിച്ചു.

## Article Content

**പേരാവൂർ: **ഇരിട്ടി ഉപജില്ലാ കായികമേള പേരാവൂർ സെൻ്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് സമാപിച്ചു. സമാപന സമ്മേളനം ഇരിട്ടി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ബാബുരാജ് കെ.എ ഉദ്ഘാടനം ചെയ്തു. സെൻറ് ജോൺസ് യു.പി സ്കൂൾ അസിസ്റ്റൻറ് മാനേജർ ഫാ. വിനോദ് ഇട്ടിയപാറ അധ്യക്ഷത വഹിച്ചു. സെൻ്റ് ജോൺസ് യുപി സ്കൂൾ പ്രധാന അധ്യാപകൻ സോജൻ വർഗീസ്, ഗവ. യു.പി സ്കൂൾ പ്രധാനാധ്യാപകൻ ഈസ വി.കെ, കൊട്ടിയൂർ എസ്.എൻ. എൽ.പി സ്കൂൾ പ്രധാനാധ്യാപകൻ ദിനേശ് പി.കെ, സെന്റ് ജോൺസ് യു.പി സ്കൂൾ പി.ടി.എ പ്രസിഡണ്ട് വിനോദ് നടുവത്താനി, ഇരിട്ടി ഉപജില്ല എച്ച്.എം. ഫോറം സെക്രട്ടറി എന്നിവർ സംസാരിച്ചു.

വിജയികൾക്ക് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ട്രോഫികൾ വിതരണം ചെയ്തു.

എൽ.പി. വിഭാഗത്തിൽ 72 പോയിൻ്റുകൾ നേടി തൊണ്ടിയിൽ സെൻ്റ് ജോൺസ് യു.പി സ്കൂൾ ഒന്നാം സ്ഥാനവും 30 പോയിന്റുകൾ നേടി ഇരിട്ടി ഐ.ഐ.എം. എൽ.പി. സ്കൂൾ രണ്ടാം സ്ഥാനവും നേടി.

യു.പി. കിഡ്ഡീസ് വിഭാഗത്തിൽ 31 പോയിൻ്റുകൾ നേടി തൊണ്ടിയിൽ സെൻ്റ് ജോൺസ് യു.പി. സ്കൂൾ ഒന്നാം സ്ഥാനവും 21 പോയൻ്റുകൾ നേടി തലക്കാണി ഗവ. യു.പി. സ്കൂൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/178042/up-school)