---
title: "കുഴല്‍പ്പണ സംഘങ്ങളുടെ പേടി സ്വപ്നം; പിടികിട്ടാപ്പുള്ളി കോടാലി ശ്രീധരൻ അറസ്റ്റില്‍"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/178049/arrested"
published_at: "2024-01-19T19:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65aa84a093c79_n57479177017054151440813a7fafa9d54706d40a296a72256aa6d8b420dc6dd945dcb516528bb1afe4f198.jpg"
keywords: []
---

# കുഴല്‍പ്പണ സംഘങ്ങളുടെ പേടി സ്വപ്നം; പിടികിട്ടാപ്പുള്ളി കോടാലി ശ്രീധരൻ അറസ്റ്റില്‍

> **Lead Summary:** **തൃശൂര്‍: **കുപ്രസിദ്ധ കുഴല്‍ പണകവര്‍ച്ചാ സംഘത്തലവന്‍ കോടാലി ശ്രീധരനെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ കൊരട്ടിയില്‍ നിന്നാണ് പ്രതി പോലീസ് കസ്റ്റഡിയിലാവുന്നത്. അഞ്ചു സംസ്ഥാനങ്ങളിലായി 36ഓളം കേസുകളിലെ പ്രതിയാണ് ഇയാള്‍. 

## Article Content

**തൃശൂര്‍: **കുപ്രസിദ്ധ കുഴല്‍ പണകവര്‍ച്ചാ സംഘത്തലവന്‍ കോടാലി ശ്രീധരനെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ കൊരട്ടിയില്‍ നിന്നാണ് പ്രതി പോലീസ് കസ്റ്റഡിയിലാവുന്നത്. അഞ്ചു സംസ്ഥാനങ്ങളിലായി 36ഓളം കേസുകളിലെ പ്രതിയാണ് ഇയാള്‍. 

വെള്ളിയാഴ്ചയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. പ്രതി സഞ്ചരിക്കുന്ന വാഹനത്തിനെ കുറിച്ച്‌ പോലീസിന് ലഭിച്ച സൂചന കേന്ദ്രീകരിച്ച്‌ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലാവുന്നത്. പിടികൂടാനെത്തിയ പോലീസിന് നേരെ ഇയാള്‍ തോക്ക് ചൂണ്ടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും ബലമായി കീഴടക്കുകയായിരുന്നു. 

കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്ര, ഗോവ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ കുഴല്‍പണ കവര്‍ച്ചാ കേസുകളിലെ പ്രതിയാണ് ശ്രീധരൻ. കര്‍ണാടക പോലീസ് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/178049/arrested)