---
title: "ഉളിക്കൽ ഗ്രാമപഞ്ചായത്തിന്റെയും പുറവയൽ എഫ്.എച്ച്.സിയുടെയും നേതൃത്വത്തിൽ പാലിയേറ്റീവ് വാരാഘോഷം സംഘടിപ്പിച്ചു"
english_title: "Ulikkal "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/178077/ulikkal"
published_at: "2024-01-19T22:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65aaa3a599c42_IMG-20240119-WA0005.jpg"
keywords: []
---

# ഉളിക്കൽ ഗ്രാമപഞ്ചായത്തിന്റെയും പുറവയൽ എഫ്.എച്ച്.സിയുടെയും നേതൃത്വത്തിൽ പാലിയേറ്റീവ് വാരാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** **ഉളിക്കൽ: **ഉളിക്കൽ ഗ്രാമപഞ്ചായത്തിന്റെയും പുറവയൽ എഫ്എച്ച്സി യുടെയും സംയുക്താഭിമുഖ്യത്തിൽ പാലിയേറ്റീവ് വാരാഘോഷങ്ങൾക്ക് സെന്റ് ജോർജ് പാരിഷ് ഹാളിൽ വച്ച് തുടക്കമായി. കിടപ്പുരോഗികൾ, കൂട്ടിരിപ്പുകാർ, ആരോഗ്യപ്രവർത്തകർ, കുടുംബശ്രീ, എൻഎസ്എസ് വളണ്ടിയർമാർ തുടങ്ങിയവരുടെ പങ്കാളിത്തത്തോടെ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. കിടപ്പുരോഗികൾക്ക് വിവിധ ഏജൻസികൾ സംഭാവന ചെയ്ത സമ്മാനങ്ങൾ വിതരണം ചെയ്തു. ചടങ്ങ് ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.സി ഷാജി ഉദ്ഘാടനം ചെയ്തു.

## Article Content

**ഉളിക്കൽ: **ഉളിക്കൽ ഗ്രാമപഞ്ചായത്തിന്റെയും പുറവയൽ എഫ്എച്ച്സി യുടെയും സംയുക്താഭിമുഖ്യത്തിൽ പാലിയേറ്റീവ് വാരാഘോഷങ്ങൾക്ക് സെന്റ് ജോർജ് പാരിഷ് ഹാളിൽ വച്ച് തുടക്കമായി. കിടപ്പുരോഗികൾ, കൂട്ടിരിപ്പുകാർ, ആരോഗ്യപ്രവർത്തകർ, കുടുംബശ്രീ, എൻഎസ്എസ് വളണ്ടിയർമാർ തുടങ്ങിയവരുടെ പങ്കാളിത്തത്തോടെ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. കിടപ്പുരോഗികൾക്ക് വിവിധ ഏജൻസികൾ സംഭാവന ചെയ്ത സമ്മാനങ്ങൾ വിതരണം ചെയ്തു. ചടങ്ങ് ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.സി ഷാജി ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സമീറ പള്ളിപ്പാത്ത് ചടങ്ങിന് അധ്യക്ഷത വഹിച്ചു.മെഡിക്കൽ ഓഫീസർ ഡോക്ടർ രഞ്ജിത്ത് മാത്യു ചടങ്ങിന് സ്വാഗതം പറഞ്ഞു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്റഫ് പാലിശ്ശേരി വാർഡ് മെമ്പർ ആയിഷ ഇബ്രാഹിം എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വാർഡ് മെമ്പർമാരായ സുജ ആഷി, മിനി ഈറ്റശ്ശേരി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് ജെയിംസ് ചടങ്ങിന് നന്ദി അർപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/178077/ulikkal)