---
title: "വികസന സെമിനാർ നടത്തി"
english_title: "Seminar "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/178079/seminar"
published_at: "2024-01-19T22:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65aaa86f1f11a_IMG-20240119-WA0007.jpg"
keywords: []
---

# വികസന സെമിനാർ നടത്തി

> **Lead Summary:** **ഇരിട്ടി: **ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ 2024 25 വർഷത്തെ പദ്ധതി രൂപീകരണ വികസന സെമിനാർ കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയി കുര്യൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ അധ്യക്ഷത വഹിച്ചു,

## Article Content

**ഇരിട്ടി: **ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ 2024 25 വർഷത്തെ പദ്ധതി രൂപീകരണ വികസന സെമിനാർ കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയി കുര്യൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ അധ്യക്ഷത വഹിച്ചു,

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നജീദ സാദിഖ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ സി. ഷിജു, ഷിജി നടുപറമ്പിൽ, എം. രതീഷ്, പഞ്ചായത്ത് പ്രസിഡന്റ്മാരായ കുര്യാച്ചൻ പൈമ്പളിക്കുന്നേൽ, കെ.വി മിനി, കെ.പി രാജേഷ്, പി.കെ ഷൈമ, പി ശ്രീമതി, പി രജനി ബ്ലോക്ക് പഞ്ചായത്ത് ബിഡിഒ പി.പി മീരാഭായ്, ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ അരവിന്ദൻ അക്കാനശ്ശേരി, ജില്ലാ ലീഡ് ബാങ്ക് മാനേജർ ഈ പ്രശാന്ത് എന്നിവർ സംസാരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പി. സനീഷ്, വി ശോഭ, മേരി റെജി, ജോളി ജോൺ, എം. സുസ്മിത, കെ.എൻ. പത്മാവതി, കെ.സി രാജശ്രീ, വിവിധ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്മാർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ മെമ്പർമാർ, ജിഇഒ സന്തോഷ്‌ കുമാർ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/178079/seminar)