---
title: "ദയാവധ അപേക്ഷയുമായി കരുവന്നൂര്‍ നിക്ഷേപകൻ ഹൈക്കോടതിയില്‍"
english_title: "High court "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/178086/high-court"
published_at: "2024-01-19T22:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65aaac7a23f0b_n57574971617056840099480f9374076ed18504acde6c766b2d7526ae10db8a3e00fe58e3270081375efefc.jpg"
keywords: []
---

# ദയാവധ അപേക്ഷയുമായി കരുവന്നൂര്‍ നിക്ഷേപകൻ ഹൈക്കോടതിയില്‍

> **Lead Summary:** **തൃശൂർ:** മരിക്കാൻ അനുവദിക്കണമെന്ന ഹർജിയുമായി കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് നിക്ഷേപകൻ ഹൈക്കോടതില്‍. മാപ്രാണം സ്വദേശി ജോഷിയാണ് അപേക്ഷ നല്‍കിയത്. ചികിത്സയ്ക്കും ജീവിതച്ചെലവിനും വഴിയില്ലാത്തതിനാല്‍ ദയാവധം അനുവദിക്കണമെന്ന കരുവന്നൂരിലെ നിക്ഷേപകന്‍ നല്‍കിയ അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു. 

## Article Content

**തൃശൂർ:** മരിക്കാൻ അനുവദിക്കണമെന്ന ഹർജിയുമായി കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് നിക്ഷേപകൻ ഹൈക്കോടതില്‍. മാപ്രാണം സ്വദേശി ജോഷിയാണ് അപേക്ഷ നല്‍കിയത്. ചികിത്സയ്ക്കും ജീവിതച്ചെലവിനും വഴിയില്ലാത്തതിനാല്‍ ദയാവധം അനുവദിക്കണമെന്ന കരുവന്നൂരിലെ നിക്ഷേപകന്‍ നല്‍കിയ അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു. 

വെള്ളിയാഴ്ചയാണ് ജോഷി അപേക്ഷയുമായി കോടതിയെ സമീപിച്ചത്. കഴിഞ്ഞ 20 കൊല്ലത്തിനിടെ രണ്ട് തവണ ട്യൂമര്‍ ഉള്‍പ്പടെ 21 ശസ്ത്രക്രിയകള്‍ക്ക് വിധേയനായിരുന്നു. കുടുംബത്തിന്‍റെ മുഴുവന്‍ സമ്ബാദ്യവും കരുവന്നൂര്‍ ബാങ്കിലാണ് നിക്ഷേപിച്ചത്. 90 ലക്ഷത്തിനടുത്ത് രൂപയുടെ നിക്ഷേപം ബാങ്കിലുണ്ടെന്നും ജോഷി നല്‍കിയ അപേക്ഷയില്‍ പറയുന്നു.

ചികിത്സയ്ക്കും ജീവിത ചെലവിനുമായി തുക ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷ ബാങ്ക് നിരസിച്ചതായും ജോഷി ചൂണ്ടിക്കാട്ടി. കുറച്ചു പണം പലപ്പോഴായി കിട്ടി. ബാക്കി പണം ചോദിച്ചു ചെല്ലുമ്ബോള്‍ സിപിഎം നേതാക്കള്‍ പുലഭ്യം പറയുന്നു. 

തൊഴിലെടുത്തു ജീവിക്കാനുമാകുന്നില്ല. ഇനിയും യാചിച്ചിട്ട് കാര്യമില്ലാത്തതിനാല്‍ ഈ മാസം 30ന് ജീവിതം അവസാനിപ്പിക്കാന്‍ അനുമതി നല്‍കണമെന്നും അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/178086/high-court)