---
title: "ചികിത്സയ്ക്ക് വഴിയില്ല, ദയാവധം വേണം: ഹൈക്കോടതിക്കും സർക്കാരിനും അപേക്ഷ നൽകി കരുവന്നൂരിലെ നിക്ഷേപകൻ"
english_title: "Karivennur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/178098/karivennur"
published_at: "2024-01-20T06:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ab1c73c9f40_karuvannur-bank-building.jpg"
keywords: []
---

# ചികിത്സയ്ക്ക് വഴിയില്ല, ദയാവധം വേണം: ഹൈക്കോടതിക്കും സർക്കാരിനും അപേക്ഷ നൽകി കരുവന്നൂരിലെ നിക്ഷേപകൻ

> **Lead Summary:**  **തൃശൂർ**: ദയാവധത്തിന് അപേക്ഷയുമായി ഹൈക്കോടതിയെയും സർക്കാരിനെയും സമീപിച്ച് കരുവന്നൂരിലെ നിക്ഷേപകൻ. മാപ്രാണം സ്വദേശി ജോഷിയാണ് അപേക്ഷ സമർപ്പിച്ചത്. ചികിത്സയ്ക്കും ജീവിതചെലവിനും വഴിയില്ലെന്നും ദയാവധം വേണമെന്നുമാണു ജോഷിയുടെ ആവശ്യം.

## Article Content

 **തൃശൂർ**: ദയാവധത്തിന് അപേക്ഷയുമായി ഹൈക്കോടതിയെയും സർക്കാരിനെയും സമീപിച്ച് കരുവന്നൂരിലെ നിക്ഷേപകൻ. മാപ്രാണം സ്വദേശി ജോഷിയാണ് അപേക്ഷ സമർപ്പിച്ചത്. ചികിത്സയ്ക്കും ജീവിതചെലവിനും വഴിയില്ലെന്നും ദയാവധം വേണമെന്നുമാണു ജോഷിയുടെ ആവശ്യം.

കരുവന്നൂർ ബാങ്കിലാണു കുടുംബത്തിന്റെ മുഴുവൻ സമ്പാദ്യവും നിക്ഷേപിച്ചത്. 20 കൊല്ലത്തിനിടെ 2 തവണ ട്യൂമർ ഉൾപ്പടെ 21 ശസ്ത്രക്രിയകൾ നടത്തി. കുടുംബച്ചെലവും മക്കളുടെ വിദ്യഭ്യാസവും ചികിത്സയും പ്രതിസന്ധിയിലാണെന്നും ജോഷി ഹൈക്കോടതി ചീഫ് ജസ്റ്റിസിനും മുഖ്യമന്ത്രിക്കും അയച്ച കത്തിൽ പറയുന്നു. ഈ മാസം 30ന് ജീവിതം അവസാനിപ്പിക്കാൻ അനുമതി നൽകണമെന്നാണു ജോഷിയുടെ ആവശ്യം.

കരുവന്നൂർ ബാങ്കിൽ  90 ലക്ഷത്തിനടുത്ത് നിക്ഷേപം ജോഷിക്കും കുടുംബത്തിനും ഉണ്ടായിരുന്നു. കുറച്ചു പണം കിട്ടിയെങ്കിലും ഇനിയും 70 ലക്ഷത്തിലേറെ തിരികെ കിട്ടാനുണ്ടെന്നാണു ജോഷി പറയുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/178098/karivennur)