---
title: "അയോധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങ്: ജനുവരി 22ന് ഉച്ചവരെ അവധി പ്രഖ്യാപിച്ച് റിസർവ് ബാങ്ക്"
english_title: "Reservebank"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/178099/reservebank"
published_at: "2024-01-20T06:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ab1f63f0505_Screenshot_20240120-064807_Chrome.jpg"
keywords: []
---

# അയോധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങ്: ജനുവരി 22ന് ഉച്ചവരെ അവധി പ്രഖ്യാപിച്ച് റിസർവ് ബാങ്ക്

> **Lead Summary:** **ദില്ലി**: അയോധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് ജനുവരി 22ന് അവധി പ്രഖ്യാപിച്ച് റിസർവ് ബാങ്ക്. ഉച്ചയ്ക്ക് 2.30 വരെയാണ് അവധി. ഓഹരി കമ്പോളത്തിനും അവധിയാകും. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന കമ്പോളം അന്ന് ഉച്ചയ്ക്ക് 2.30 മുതൽ മാത്രമേ ആരംഭിക്കുകയുള്ളു.

## Article Content

**ദില്ലി**: അയോധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് ജനുവരി 22ന് അവധി പ്രഖ്യാപിച്ച് റിസർവ് ബാങ്ക്. ഉച്ചയ്ക്ക് 2.30 വരെയാണ് അവധി. ഓഹരി കമ്പോളത്തിനും അവധിയാകും. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന കമ്പോളം അന്ന് ഉച്ചയ്ക്ക് 2.30 മുതൽ മാത്രമേ ആരംഭിക്കുകയുള്ളു.

സെൻട്രൽ ബാങ്ക് നിയന്ത്രിക്കുന്ന വിപണികൾ ഉച്ചയ്ക്ക് 2.30 മുതൽ വൈകീട്ട് 5 മണി വരെ പ്രവർത്തിക്കുകയുള്ളു. കോൾ/നോട്ടിസ്/ ടേം മണി, മാർക്കറ്റ് റിപ്പോ ഇൻ ഗവൺമെന്റ് സെക്യൂരിറ്റീസ്, ട്രൈ-പാർട്ടി റിപ്പോ ഇൻ ഗവൺമെന്റ് സെക്യൂരിറ്റീസ്, കൊമേഴ്‌സ്യൽ പേപ്പർ ആന്റ് സർട്ടിഫിക്കറ്റ്‌സ് ഓഫ് ഡെപ്പോസിറ്റ്, റിപ്പോ ഇൻ കോർപൊറേറ്റ് ബോണ്ട്‌സ്, ഗവൺമെന്റ് സെക്യൂരിറ്റീസ്, വിദേശ കറൻസി എന്നിവയാണ് സെൻട്രൽ ബാങ്ക് നിയന്ത്രിക്കുന്ന മാർക്കറ്റുകളിൽ ഉൾപ്പെടുന്നത്.

ജനുവരി 22ന് പൊതുമേഖലാ ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, ധനകാര്യ സ്ഥാപനങ്ങൾ, പ്രാദേശിക റൂറൽ ബാങ്കുകൾ എന്നിവ ഉച്ചവരെ അടഞ്ഞുകിടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/178099/reservebank)