---
title: "കണ്ണൂര്‍ - ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് പാളം തെറ്റി"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/178116/kannur"
published_at: "2024-01-20T08:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ab385ed298d_IMG-20240120-WA0006.jpg"
keywords: []
---

# കണ്ണൂര്‍ - ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് പാളം തെറ്റി

> **Lead Summary:** **കണ്ണൂര്‍** : കണ്ണൂര്‍ ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ രണ്ട് കോച്ച് ഷണ്ടിങ്ങിനിടെ പാളം തെറ്റി. ശനിയാഴ്ച രാവിലെ അഞ്ചിനാണ് അപകടം. ആര്‍ക്കും പരിക്കില്ല. രാവിലെ 5.10 ന് കണ്ണൂരില്‍ നിന്നും പുറപ്പെടുന്ന 16308 നമ്പര്‍ എക്‌സിക്യൂട്ടീവ് ട്രെയിനാണ് കണ്ണൂര്‍ പാറക്കണ്ടി ഭാഗത്ത് ഷണ്ടിങ്ങിനിടെ പാളം തെറ്റിയത്. പുറകിലുള്ള രണ്ട് കോച്ചുകളാണ് പാളം തെറ്റിയത്. തുടര്‍ന്ന് രണ്ട് കോച്ചുകള്‍ ഒഴിവാക്കി 6. 45 ന് ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു.

## Article Content

**കണ്ണൂര്‍** : കണ്ണൂര്‍ ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ രണ്ട് കോച്ച് ഷണ്ടിങ്ങിനിടെ പാളം തെറ്റി. ശനിയാഴ്ച രാവിലെ അഞ്ചിനാണ് അപകടം. ആര്‍ക്കും പരിക്കില്ല. രാവിലെ 5.10 ന് കണ്ണൂരില്‍ നിന്നും പുറപ്പെടുന്ന 16308 നമ്പര്‍ എക്‌സിക്യൂട്ടീവ് ട്രെയിനാണ് കണ്ണൂര്‍ പാറക്കണ്ടി ഭാഗത്ത് ഷണ്ടിങ്ങിനിടെ പാളം തെറ്റിയത്. പുറകിലുള്ള രണ്ട് കോച്ചുകളാണ് പാളം തെറ്റിയത്. തുടര്‍ന്ന് രണ്ട് കോച്ചുകള്‍ ഒഴിവാക്കി 6. 45 ന് ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/178116/kannur)