---
title: "പള്ളിമുക്ക് - മലപൊട്ട് റോഡ് നാടിന് സമർപ്പിച്ചു"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/178122/iritty"
published_at: "2024-01-20T09:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ab3f4347c2c_IMG-20240120-WA0008.jpg"
keywords: []
---

# പള്ളിമുക്ക് - മലപൊട്ട് റോഡ് നാടിന് സമർപ്പിച്ചു

> **Lead Summary:** **ഇരിട്ടി** : ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത് പ്ലാൻ ഫണ്ടിൽ കോൺക്രീറ്റ് നിർമാണം നടത്തി പൂർത്തീകരിച്ച പെരിങ്കരി -പള്ളിമുക്ക് - മലപൊട്ട് റോഡിന്റെ ഉദ്ഘാടനം ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്. കെ.വേലായുധൻ നിർവഹിച്ചു.

## Article Content

**ഇരിട്ടി** : ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത് പ്ലാൻ ഫണ്ടിൽ കോൺക്രീറ്റ് നിർമാണം നടത്തി പൂർത്തീകരിച്ച പെരിങ്കരി -പള്ളിമുക്ക് - മലപൊട്ട് റോഡിന്റെ ഉദ്ഘാടനം ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്. കെ.വേലായുധൻ നിർവഹിച്ചു.

പായം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.പി.രജനി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ അഡ്വ ഹമീദ് കെ മുഖ്യഥിതിയായി സംസാരിച്ചു. പായം ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ പി.എൻ.ജെസ്സി, മെമ്പർ മാരായ സുഭാഷ് രാജൻ, ബിജു കോങ്ങാടാൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സിസി വത്സൻ നന്ദി അറിയിച്ച് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/178122/iritty)