---
title: "ബൈക്കില്‍ നിന്നും തെറിച്ച്‌ തോട്ടില്‍ വീണ് യുവാവിന് ദാരുണാന്ത്യം."
english_title: "Accident at kottayam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/17821/accident-at-kottayam"
published_at: "2021-12-26T11:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c802f573206_images - 2021-12-26T112132.539.jpeg"
keywords: []
---

# ബൈക്കില്‍ നിന്നും തെറിച്ച്‌ തോട്ടില്‍ വീണ് യുവാവിന് ദാരുണാന്ത്യം.

> **Lead Summary:** കോട്ടയം: അപകടത്തില്‍പ്പെട്ട ബൈക്കില്‍ നിന്നും തെറിച്ച്‌ തോട്ടില്‍ വീണ് യുവാവിന് ദാരുണാന്ത്യം. കോട്ടയം മണര്‍ക്കാട് കാവുംപടി തെക്കുംകുന്നേല്‍ അരവിന്ദ് ടി സി ആണ് മരിച്ചത്.

## Article Content

കോട്ടയം: അപകടത്തില്‍പ്പെട്ട ബൈക്കില്‍ നിന്നും തെറിച്ച്‌ തോട്ടില്‍ വീണ് യുവാവിന് ദാരുണാന്ത്യം. കോട്ടയം മണര്‍ക്കാട് കാവുംപടി തെക്കുംകുന്നേല്‍ അരവിന്ദ് ടി സി ആണ് മരിച്ചത്.

ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. മാലം ജംഗ്‌ഷനിലെ പാലത്തിന്റെ കൈവരിയില്‍ ഇടിച്ച്‌ ബൈക്ക് മറിയുകയും അരവിന്ദ് പത്തടി താഴ്ചയുള്ള തോട്ടിലേയ്ക്ക് വീഴുകയും ചെയ്തു.

എന്നാല്‍ അപകടവിവരം പുറത്തറിഞ്ഞിരുന്നില്ല. കാണാതായതിനെത്തുടര്‍ന്ന് രാവിലെ നടത്തിയ തിരച്ചിലില്‍ അരവിന്ദിന്റെ മൃതദേഹം തോട്ടില്‍ നിന്നും കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/17821/accident-at-kottayam)