---
title: "#strike | വ്യാപാരി പണിമുടക്ക് ഫെബ്രുവരി 13ന്"
english_title: "merchant strike"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/178234/merchant-strike"
published_at: "2024-01-20T14:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ab8ba905dce_Screenshot_2024-01-20-14-29-01-24_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #strike | വ്യാപാരി പണിമുടക്ക് ഫെബ്രുവരി 13ന്

> **Lead Summary:** **കൂത്തുപറമ്പ്: **കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ ചെറുകിട വ്യാപാര മേഖലയെ സംരക്ഷിക്കുക എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് ഫിബ്രവരി 13 ന് പണിമുടക്ക് നടത്തും. ഇതിന്റെ ഭാഗമായി സംസ്ഥാന പ്രസിഡൻ്റ് രാജു അപ്സര നയിക്കുന്ന വ്യാപാര സംരക്ഷണ യാത്ര ജനുവരി 30ന് രണ്ടിന് കൂത്തുപറമ്പിൽ എത്തിച്ചേരും. സ്വീകരണ പരിപാടി നടത്തിപ്പിന് വേണ്ടി സ്വാഗത സംഘം രൂപീകരിച്ചു . കുത്തുപറമ്പ് വ്യാപാര ഭവനിൽ ജില്ലാ വൈസ് പ്രസിഡണ്ട് സി.സി. വർഗീസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സി.കെ. രാജൻ ഉദ്ഘാടനം ചെയ്തു. പി.സി പോക്കു ഹാജി, കെ.സുധാകരൻ, വി. ഹരീന്ദ്രൻ, കെ. രാഘവൻ, എ.കെ. സക്റിയ, സി. നസീർ, മുസ്തഫ ദാവാരി, പ്രദീപൻ ചക്കരക്കൽ, പി.സുരേന്ദ്രൻ, സനീഷ് തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.

## Article Content

**കൂത്തുപറമ്പ്: **കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ ചെറുകിട വ്യാപാര മേഖലയെ സംരക്ഷിക്കുക എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് ഫിബ്രവരി 13 ന് പണിമുടക്ക് നടത്തും. ഇതിന്റെ ഭാഗമായി സംസ്ഥാന പ്രസിഡൻ്റ് രാജു അപ്സര നയിക്കുന്ന വ്യാപാര സംരക്ഷണ യാത്ര ജനുവരി 30ന് രണ്ടിന് കൂത്തുപറമ്പിൽ എത്തിച്ചേരും. സ്വീകരണ പരിപാടി നടത്തിപ്പിന് വേണ്ടി സ്വാഗത സംഘം രൂപീകരിച്ചു . കുത്തുപറമ്പ് വ്യാപാര ഭവനിൽ ജില്ലാ വൈസ് പ്രസിഡണ്ട് സി.സി. വർഗീസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സി.കെ. രാജൻ ഉദ്ഘാടനം ചെയ്തു. പി.സി പോക്കു ഹാജി, കെ.സുധാകരൻ, വി. ഹരീന്ദ്രൻ, കെ. രാഘവൻ, എ.കെ. സക്റിയ, സി. നസീർ, മുസ്തഫ ദാവാരി, പ്രദീപൻ ചക്കരക്കൽ, പി.സുരേന്ദ്രൻ, സനീഷ് തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.

സംഘാടക സമിതി ചെയർമാൻ: സി.സി. വർഗ്ഗീസ്. ജനറൽ കൺവീനർ: പി.സി പോക്കു ഹാജി. വിവിധ കമ്മിറ്റിയിൽ വി. ഹരീന്ദ്രൻ, കെ. രാഘവൻ, എൻ.പി. പ്രകാശൻ, ആർ.കെ. പ്രകാശൻ, എൻ.പി. ഫൽഗുണൻ, എ.ടി. അബ്ദുൽ അസീസ്, പി.സന്തോഷ് കുമാർ, എൻ.പി. ഷിധിൻ, പി. ജയപ്രകാശ്, എ. കുഞ്ഞിരാമൻ എന്നിവരെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/178234/merchant-strike)