---
title: "#filmfestival | രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൻ്റെ ഭാഗമായി കണ്ണൂർ ടൗൺ സ്ക്വയറിൽ ഫോട്ടോ പ്രദർശനം"
english_title: "International Film Festival"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/178239/international-film-festival"
published_at: "2024-01-20T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ab8eb3c5898_Screenshot_2024-01-20-14-42-32-65_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #filmfestival | രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൻ്റെ ഭാഗമായി കണ്ണൂർ ടൗൺ സ്ക്വയറിൽ ഫോട്ടോ പ്രദർശനം

> **Lead Summary:** **കണ്ണൂർ**: തളിപ്പറമ്പിൽ നടക്കുന്ന രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൻ്റെ ഭാഗമായി ഒരുക്കിയ ഫോട്ടോ എക്സിബിഷൻ്റെ ഉദ്ഘാടനം നടന്നു. ടൗൺ സ്ക്വയറിൽ ലളിതകലാ അക്കാദമി വൈസ് ചെയർമാനും ചിത്രകാരനുമായ എബി.എൻ.ജോസഫ് ഉദ്ഘാടനം ചെയ്തു. നവതിയുടെ നിറവിലെത്തിയ എം.ടി. വാസുദേവൻ നായരുടെയും നടൻ മധുവിന്റെയും സിനിമാ ജീവിതത്തിലെ അനർഘ നിമിഷങ്ങളാണ്‌ ഫോട്ടോ പ്രദർശനത്തിലുള്ളത്‌. ഫിലിം ഫെസ്റ്റിവൽ സംഘാടക സമിതി ചെയർമാൻ കല്ലിങ്കിൽ പത്മനാഭൻ അധ്യക്ഷത വഹിച്ചു. സന്തോഷ് കീഴാറ്റൂർ, ഷെറി ഗോവിന്ദ്, കെ. സന്തോഷ്, എച്ച്. ഷാജി തുടങ്ങിയവർ സംസാരിച്ചു.

## Article Content

**കണ്ണൂർ**: തളിപ്പറമ്പിൽ നടക്കുന്ന രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൻ്റെ ഭാഗമായി ഒരുക്കിയ ഫോട്ടോ എക്സിബിഷൻ്റെ ഉദ്ഘാടനം നടന്നു. ടൗൺ സ്ക്വയറിൽ ലളിതകലാ അക്കാദമി വൈസ് ചെയർമാനും ചിത്രകാരനുമായ എബി.എൻ.ജോസഫ് ഉദ്ഘാടനം ചെയ്തു. നവതിയുടെ നിറവിലെത്തിയ എം.ടി. വാസുദേവൻ നായരുടെയും നടൻ മധുവിന്റെയും സിനിമാ ജീവിതത്തിലെ അനർഘ നിമിഷങ്ങളാണ്‌ ഫോട്ടോ പ്രദർശനത്തിലുള്ളത്‌. ഫിലിം ഫെസ്റ്റിവൽ സംഘാടക സമിതി ചെയർമാൻ കല്ലിങ്കിൽ പത്മനാഭൻ അധ്യക്ഷത വഹിച്ചു. സന്തോഷ് കീഴാറ്റൂർ, ഷെറി ഗോവിന്ദ്, കെ. സന്തോഷ്, എച്ച്. ഷാജി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/178239/international-film-festival)