---
title: "#udfiritty| യു.ഡി.എഫ് പന്നിയൂർ വില്ലേജ് കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും"
english_title: "Udf panniyur village "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/178260/udf-panniyur-village"
published_at: "2024-01-20T15:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ab9e9eedcc6_IMG-20240120-WA0070.jpg"
keywords: []
---

# #udfiritty| യു.ഡി.എഫ് പന്നിയൂർ വില്ലേജ് കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും

> **Lead Summary:** **തളിപ്പറമ്പ്**: ഇ.ടി.സി-പൂമംഗലം-പന്നിയൂർ-പടപ്പേങ്ങാട് -മടക്കാട് റോഡ് മെക്കാഡം ടാർ ചെയ്ത് നവീകരിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് പന്നിയൂർ വില്ലേജ് കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടന്നു. റോഡിനോട് സർക്കാർ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പന്നിയൂരിൽ നിന്നാരംഭിച്ച മാർച്ച് ചവനപ്പുഴയിൽ സമാപിച്ചു. വി.പി. അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്തു. അലി മംഗര മുഖ്യ പ്രഭാഷണം നടത്തി. പി.കെ. സരസ്വതി, ടി. ജനാർദ്ദനൻ, നൗഷാദ് പുതുക്കണ്ടം, എം.എൻ പൂമംഗലം, കെ. ഷൗക്കത്തലി, കെ. നാസർ, വി.വി. സുഭാഷ്, ഒ.വി. ഗംഗാധരൻ തുടങ്ങിയവർ നേതൃത്വം നൽകി. നിരവധിയാളുകൾ മാർച്ചിൽ അണിനിരന്നു.

## Article Content

**തളിപ്പറമ്പ്**: ഇ.ടി.സി-പൂമംഗലം-പന്നിയൂർ-പടപ്പേങ്ങാട് -മടക്കാട് റോഡ് മെക്കാഡം ടാർ ചെയ്ത് നവീകരിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് പന്നിയൂർ വില്ലേജ് കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടന്നു. റോഡിനോട് സർക്കാർ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പന്നിയൂരിൽ നിന്നാരംഭിച്ച മാർച്ച് ചവനപ്പുഴയിൽ സമാപിച്ചു. വി.പി. അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്തു. അലി മംഗര മുഖ്യ പ്രഭാഷണം നടത്തി. പി.കെ. സരസ്വതി, ടി. ജനാർദ്ദനൻ, നൗഷാദ് പുതുക്കണ്ടം, എം.എൻ പൂമംഗലം, കെ. ഷൗക്കത്തലി, കെ. നാസർ, വി.വി. സുഭാഷ്, ഒ.വി. ഗംഗാധരൻ തുടങ്ങിയവർ നേതൃത്വം നൽകി. നിരവധിയാളുകൾ മാർച്ചിൽ അണിനിരന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/178260/udf-panniyur-village)