---
title: "ഇരിട്ടി പ്രഗതി സർഗ്ഗോത്സവം സമാപിച്ചു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/178310/iritty"
published_at: "2024-01-20T20:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65abdcb94a5bb_IMG-20240120-WA0063.jpg"
keywords: []
---

# ഇരിട്ടി പ്രഗതി സർഗ്ഗോത്സവം സമാപിച്ചു

> **Lead Summary:**  **ഇരിട്ടി**: ഒരാഴ്ചയിലേറെയായി നടന്നു വന്ന പ്രഗതി സർഗ്ഗോത്സവം സമാപിച്ചു. സമാപനദിവസമായ ശനിയാഴ്ച രാവിലെ നടന്ന സാംസ്‌കാരിക സമ്മേളനം സംവിധായകനും ബിഗ് ബോസ് വിന്നറുമായ അഖിൽ മാരാർ ഉദ്ഘാടനം ചെയ്തു. എല്ലാ സർവകലാശാലകളിൽ നിന്നും പഠനം കഴിഞ്ഞ് ഇറങ്ങിയ ശേഷമാണ് യഥാർത്ഥ പഠനം ആരംഭിക്കുന്നതെന്ന് അഖിൽ മാരാർ പറഞ്ഞു.

## Article Content

 **ഇരിട്ടി**: ഒരാഴ്ചയിലേറെയായി നടന്നു വന്ന പ്രഗതി സർഗ്ഗോത്സവം സമാപിച്ചു. സമാപനദിവസമായ ശനിയാഴ്ച രാവിലെ നടന്ന സാംസ്‌കാരിക സമ്മേളനം സംവിധായകനും ബിഗ് ബോസ് വിന്നറുമായ അഖിൽ മാരാർ ഉദ്ഘാടനം ചെയ്തു. എല്ലാ സർവകലാശാലകളിൽ നിന്നും പഠനം കഴിഞ്ഞ് ഇറങ്ങിയ ശേഷമാണ് യഥാർത്ഥ പഠനം ആരംഭിക്കുന്നതെന്ന് അഖിൽ മാരാർ പറഞ്ഞു.

സച്ചിൻ ടെണ്ടുൽക്കറെ പഠിപ്പിച്ച് ഡോക്ടറാക്കുന്നതും, യേശുദാസിനെ പഠിപ്പിച്ച് എഞ്ചിനീയർ ആക്കുന്നതുമല്ല വിദ്യാഭ്യാസം. യേശുദാസിനു പാടാൻ കഴിവുണ്ടെന്ന് തിരിച്ചറിയുന്ന ഒരു അദ്ധ്യാപകന്റെ കാഴ്ചപ്പാടാണ് വിദ്യാഭ്യാസം. സച്ചിന് ബാറ്റാണ് കൊടുക്കേണ്ടതെന്ന് തിരിച്ചറിയുന്ന ഒരധ്യാപകന്റെ കാഴ്ചപ്പാടാണ് വിദ്യാഭ്യാസം. അതിനു നല്ല അദ്ധ്യാപകരുണ്ടാവണമെന്നും  അഖിൽ പറഞ്ഞു.

കോളേജ് പ്രിൻസിപ്പൽ വത്സൻ തില്ലങ്കേരി അധ്യക്ഷൻ വഹിച്ചു. വൈസ് പ്രിൻസിപ്പാൾ എം. രതീഷ്, പ്രഗതി ചാരിറ്റബിൾ ട്രസ്റ്റ് അംഗം സി. പി. രാമചന്ദ്രൻ, പ്രഗതി കരിയർ ഗൈഡൻസ് കോ ഓഡിനേറ്റർ അജയൻ മാസ്റ്റർ, പയ്യാവൂർ മാധവൻ മാസ്റ്റർ, കെ. അനിൽ, അഖിൽ, സനിൽ തുടങ്ങിയവർ സംസാരിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/178310/iritty)