---
title: "ലെൻസ്ഫെഡ് കുടുംബ സംഗമം നടത്തി "
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/178339/iritty"
published_at: "2024-01-21T05:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ac5ff4cc003_IMG-20240121-WA0002.jpg"
keywords: []
---

# ലെൻസ്ഫെഡ് കുടുംബ സംഗമം നടത്തി 

> **Lead Summary:**  **ഇരിട്ടി** : ലൈസൻസ്‌ഡ് എൻജിനീയേഴ്‌സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻഫെഡ്) ഇരിട്ടി ഏരിയ കുടുംബ സംഗമവും സമ്മേളനവും ജില്ലാ പ്രസിഡന്റ് കെ.വി.പ്രസിജ് കുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ബിജു തോമസ് അധ്യക്ഷൻ വഹിച്ചു. സിനിമ സംവിധായകൻ തോമസ് ദേവസ്യ മുഖ്യാതിഥിയായി.

## Article Content

 **ഇരിട്ടി** : ലൈസൻസ്‌ഡ് എൻജിനീയേഴ്‌സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻഫെഡ്) ഇരിട്ടി ഏരിയ കുടുംബ സംഗമവും സമ്മേളനവും ജില്ലാ പ്രസിഡന്റ് കെ.വി.പ്രസിജ് കുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ബിജു തോമസ് അധ്യക്ഷൻ വഹിച്ചു. സിനിമ സംവിധായകൻ തോമസ് ദേവസ്യ മുഖ്യാതിഥിയായി.

സംസ്ഥാന വൈസ് പ്രസിഡൻ്റ് എ.സി.മധുസൂദനൻ, ജില്ലാ സെക്രട്ടറി വി.സി.ജഗത് പ്യാരി, ട്രഷറർ പോള ചന്ദ്രൻ, ക്ഷേമനിധി സ്റ്റാറ്റ്യൂട്ടറി ബോർഡ് അംഗം സി.കെ.പ്രശാന്ത് കുമാർ, സംസ്ഥാന സമിതി അംഗം എം.പി.സുബ്രഹ്‌മണ്യൻ, ജില്ലാ ജോയിൻ്റ് സെക്രട്ടറിമാരായ എ.എസ്.മാത്യു, സി.എം.പ്രേമരാജൻ, ഏരിയ സെക്രട്ടറി സി.എം.സീന, സെബാസ്റ്റ‌്യൻ വർഗീസ്, പി.വി.ഉണ്ണികൃഷ്ണൻ, ഡേവിഡ് ജോസഫ്, കെ.ജെ.ടോമി, കെ. മേമി, എം.ആർ.സുഗീത്, ജോജോ ജേക്കബ്, വിൽസൺ ജോൺ സിൽവാൻ, കെ.പി.ഫാരിസ് എന്നിവർ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/178339/iritty)