---
title: "അയ്യൻകുന്ന് പഞ്ചായത്ത് വയോജന കലാമേള നടത്തി"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/178340/iritty"
published_at: "2024-01-21T05:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ac60db4d33d_IMG-20240121-WA0003.jpg"
keywords: []
---

# അയ്യൻകുന്ന് പഞ്ചായത്ത് വയോജന കലാമേള നടത്തി

> **Lead Summary:** **ഇരിട്ടി** : അയ്യൻകുന്ന് പഞ്ചായത്ത് വയോജന കലാമേള നടത്തി അങ്ങാടിക്കടവ് അയ്യൻകുന്ന് പഞ്ചായത്ത് വയോജന കലാമേള സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ അധ്യക്ഷത വഹിച്ചു.

## Article Content

**ഇരിട്ടി** : അയ്യൻകുന്ന് പഞ്ചായത്ത് വയോജന കലാമേള നടത്തി അങ്ങാടിക്കടവ് അയ്യൻകുന്ന് പഞ്ചായത്ത് വയോജന കലാമേള സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡൻ്റ് ബീന റോജസ്, സ്ഥിരം സമിതി അധ്യക്ഷരായ സീമ സനോജ്, ഐസക് ജോസഫ്, സിന്ധു ബെന്നി, പഞ്ചായത്ത് അംഗങ്ങളായ സജി മച്ചിത്താന്നി, ജോസ് എവൺ, സിബി വാഴക്കാല, മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ സെബാസ്റ്റ്യൻ, ഐസിഡിഎസ്, സൂപ്പർവൈസർ ഗീത എന്നിവർ പ്രസംഗിച്ചു. ഡോൺ ബോസ്കോ കോളജ് സംഘം ക്ലാസ്സെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/178340/iritty)