---
title: "ഒ​മൈ​ക്രോ​ണ്‍ ; ക​ര്‍​ണാ​ട​ക​യി​ല്‍ രാ​ത്രി ക​ര്‍​ഫ്യു പ്ര​ഖ്യാ​പി​ച്ചു"
english_title: "Night curfew at karnataka"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/17835/night-curfew-at-karnataka"
published_at: "2021-12-26T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c82056b275c_images - 2021-12-26T132700.809.jpeg"
keywords: []
---

# ഒ​മൈ​ക്രോ​ണ്‍ ; ക​ര്‍​ണാ​ട​ക​യി​ല്‍ രാ​ത്രി ക​ര്‍​ഫ്യു പ്ര​ഖ്യാ​പി​ച്ചു

> **Lead Summary:** ഒ​മൈ​ക്രോ​ണ്‍ വ്യാപനം വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ര്‍​ണാ​ട​ക​യി​ല്‍ രാ​ത്രി ക​ര്‍​ഫ്യു പ്ര​ഖ്യാ​പി​ച്ചു.

## Article Content

ഒ​മൈ​ക്രോ​ണ്‍ വ്യാപനം വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ര്‍​ണാ​ട​ക​യി​ല്‍ രാ​ത്രി ക​ര്‍​ഫ്യു പ്ര​ഖ്യാ​പി​ച്ചു.

10 ദി​വ​സ​ത്തേ​ക്കാ​ണ് നി​യ​ന്ത്ര​ണ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ. ​സു​ധാ​ക​ര്‍ അ​റി​യി​ച്ചു. ഡി​സം​ബ​ര്‍ 28 മു​ത​ല്‍ രാ​ത്രി 10 മു​ത​ല്‍ പു​ല​ര്‍​ച്ചെ അ​ഞ്ച് വ​രെ​യാ​ണ് നി​യ​ന്ത്ര​ണം.

രാ​ത്രി ക​ര്‍​ഫ്യൂ​വി​നൊ​പ്പം, പു​തു​വ​ര്‍​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പാ​ര്‍​ട്ടി​ക​ള്‍​ക്കും ഒ​ത്തു​ചേ​ര​ലു​ക​ള്‍​ക്കും സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ചി​ല നി​യ​ന്ത്ര​ണ​ങ്ങ​ളും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ് ബൊ​മ്മൈ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ മ​ന്ത്രി​മാ​രു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും കൊ​വി​ഡ് സാ​ങ്കേ​തി​ക ഉ​പ​ദേ​ശ​ക സ​മി​തി​യു​ടെ​യും ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

ഭ​ക്ഷ​ണ​ശാ​ല​ക​ള്‍, ഹോ​ട്ട​ലു​ക​ള്‍, പ​ബ്ബു​ക​ള്‍, റ​സ്റ്റോ​റ​ന്‍റു​ക​ള്‍ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ 50 ശ​ത​മാ​നം ആ​ളു​ക​ള്‍​ക്ക് മാ​ത്ര​മേ പ്ര​വേ​ശ​ന​മു​ണ്ടാ​കു​വെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/17835/night-curfew-at-karnataka)