---
title: "എസ് വൈ എസ് ഇരിട്ടി സോൺ മെഗാ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. "
english_title: "Mattannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/178359/mattannur"
published_at: "2024-01-21T09:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ac8fffd8b1b_IMG-20240121-WA0007.jpg"
keywords: []
---

# എസ് വൈ എസ് ഇരിട്ടി സോൺ മെഗാ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. 

> **Lead Summary:** **മട്ടന്നൂർ**: പരിയാരം ഗവ. മെഡിക്കൽ കോളേജിന് പമീപം വിപുലമായ സൗകര്യങ്ങളോടെ നിർമ്മിക്കുന്ന സാന്ത്വന കേന്ദ്രത്തിന്റെ നിർമ്മാണ പ്രവർത്തനത്തിന് വേണ്ടി എസ് വൈ എസ് ഇരിട്ടി സോൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉളിയിൽ,മട്ടന്നൂർ, ശിവപുരം സർക്കിളുകൾ കേന്ദ്രീകരിച്ച് പാലോട്ടുപള്ളി ബസാറിന് സമീപം രണ്ടാം ഘട്ട മെഗാ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു.

## Article Content

**മട്ടന്നൂർ**: പരിയാരം ഗവ. മെഡിക്കൽ കോളേജിന് പമീപം വിപുലമായ സൗകര്യങ്ങളോടെ നിർമ്മിക്കുന്ന സാന്ത്വന കേന്ദ്രത്തിന്റെ നിർമ്മാണ പ്രവർത്തനത്തിന് വേണ്ടി എസ് വൈ എസ് ഇരിട്ടി സോൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉളിയിൽ,മട്ടന്നൂർ, ശിവപുരം സർക്കിളുകൾ കേന്ദ്രീകരിച്ച് പാലോട്ടുപള്ളി ബസാറിന് സമീപം രണ്ടാം ഘട്ട മെഗാ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു.

വിപുലമായ ഒരുക്കങ്ങളോടെ സംഘടിപ്പിച്ച ചാലഞ്ചിൽ പത്തായിരത്തിലധികം പേർ പങ്കെടുത്തു. ഡയാലിസിസ് കേന്ദ്രം,മയ്യത്ത് പരിപാലന കേന്ദ്രം, രോഗികളുടെ കൂട്ടിരിപ്പുകാർക്കുള്ള താമസ സൗകര്യം, സൗജന്യ നിരക്കിലുള്ള മരുന്ന് വിൽപ്പന കേന്ദ്രം തുടങ്ങിയ സൗകര്യങ്ങളാണ് സാന്ത്വന കേന്ദ്രത്തിൽ ഒരുങ്ങുന്നത്. മട്ടന്നൂർ നഗരസഭ ചെയർമാൻ സാജിത്ത് മാസ്റ്റർ വിതരണോദ്ഘാടനം നിർവഹിച്ചു. എസ് വൈ എസ് ജില്ലാ നേതാക്കളായ അബ്ദുറഷീദ് സഖാഫി മെരുവമ്പായി, റഫീഖ് അമാനി തട്ടുമ്മൽ,ഷാജഹാൻ മിസ്ബാഹി,നവാസ് കൂരാറ,ഷറഫുദ്ദീൻ അമാനി,ഇപി ഷംസുദ്ദീൻ, ഇബ്രാഹിം മാസ്റ്റർ പുഴക്കര ,സ്വാലിഹ് മുഈനി,ഷാഫി ഹാജി പാലോട്ടുപള്ളി,സലീം അമാനി,അബ്ദുറഹ്മാൻ ഹാജി, കരീം സഖാഫി, നൗഷാദ് സഅദി, റഫീഖ് മദനി,ഹുസൈൻ പാറക്കണ്ടം,നൗഫൽ മാലൂർ,ഗഫൂർ നടുവനാട്, എൻ അബ്ദു ലത്തീഫ് സഅദി മണ്ണൂർ തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/178359/mattannur)