---
title: "ഉറക്കത്തിനിടയിൽ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി:  എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു"
english_title: "Kozhikod "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/178371/kozhikod"
published_at: "2024-01-21T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65aca45cc50d1_images_(2)_(22).jpeg"
keywords: []
---

# ഉറക്കത്തിനിടയിൽ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി:  എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

> **Lead Summary:** **കോഴിക്കോട്**: ഉറങ്ങുന്നതിനിടയിൽ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഒളവണ്ണ മൂർക്കനാട് പാറക്കൽ താഴം മുനീര്‍-ഫാത്തിമ സനാ ദമ്പതികളുടെ മകന്‍ മുഹമ്മദ് അയാസ് ആണ് മരിച്ചത്. മുലപ്പാല്‍ നല്‍കിയശേഷം കുട്ടിയെ ഉറക്കിയിരുന്നു.

## Article Content

**കോഴിക്കോട്**: ഉറങ്ങുന്നതിനിടയിൽ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഒളവണ്ണ മൂർക്കനാട് പാറക്കൽ താഴം മുനീര്‍-ഫാത്തിമ സനാ ദമ്പതികളുടെ മകന്‍ മുഹമ്മദ് അയാസ് ആണ് മരിച്ചത്. മുലപ്പാല്‍ നല്‍കിയശേഷം കുട്ടിയെ ഉറക്കിയിരുന്നു.

രാവിലെ ഉറക്കം ഉണരാത്തതിനെ തുടര്‍ന്ന് ശ്രദ്ധിച്ചപ്പോഴാണ് കുട്ടിയെ ചലനമറ്റ നിലയിൽ കണ്ടെത്തിയത്. പന്തീരാങ്കാവ് പൊലീസ് ഇൻക്വസ്റ്റ് നടത്തി. ഉറക്കത്തിനിടയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയതാണെന്നാണ് പൊലീസി​െൻറ പ്രാഥമിക നിഗമനം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/178371/kozhikod)