---
title: "#thaliparamp | പൂക്കോത്ത് തെരുവിലെ തളിപ്പറമ്പ് ഭഗവതി ക്ഷേത്രം പ്രതിഷ്ഠാദിന-പൊങ്കാല മഹോത്സവം നടന്നു"
english_title: "Thaliparamb bhagavathi kshethram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/178380/thaliparamb-bhagavathi-kshethram"
published_at: "2024-01-21T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65acacd765f14_IMG-20240121-WA0052.jpg"
keywords: []
---

# #thaliparamp | പൂക്കോത്ത് തെരുവിലെ തളിപ്പറമ്പ് ഭഗവതി ക്ഷേത്രം പ്രതിഷ്ഠാദിന-പൊങ്കാല മഹോത്സവം നടന്നു

> **Lead Summary:** **തളിപ്പറമ്പ്**: പൂക്കോത്ത് തെരുവിലെ തളിപ്പറമ്പ് ഭഗവതി ക്ഷേത്രം പ്രതിഷ്ഠാദിന വാർഷിക മഹോത്സവവും പൊങ്കാല മഹോത്സവവും നടന്നു. 19ന് സന്ധ്യക്ക് ദീപാരാധനയോടുകുടിയാണ് മഹോത്സവത്തിന് തുടക്കം കുറിച്ചത്. ഞയറാഴ്ച രാവിലെ പൊങ്കാല കിറ്റ് വിതരണം നടന്നു. തുടർന്ന്‌ ക്ഷേത്രം തന്ത്രി നടുവത്ത് പുടയൂർ വാസുദേവൻ നമ്പൂതിരി പണ്ഡാര അടുപ്പിലേക്ക് അഗ്നി പകർന്നു. ക്ഷേത്രം മേൽശാന്തി ചേറ്റൂർ ഇല്ലം വിഷ്ണു നമ്പൂതിരി പൊങ്കാല അടുപ്പിലേക്കും അഗ്നി പകർന്നു. തിങ്കളാഴ്‌ച രാവിലെ സമ്പൂർണ രാമായണ യജ്ഞവും നടക്കും.

## Article Content

**തളിപ്പറമ്പ്**: പൂക്കോത്ത് തെരുവിലെ തളിപ്പറമ്പ് ഭഗവതി ക്ഷേത്രം പ്രതിഷ്ഠാദിന വാർഷിക മഹോത്സവവും പൊങ്കാല മഹോത്സവവും നടന്നു. 19ന് സന്ധ്യക്ക് ദീപാരാധനയോടുകുടിയാണ് മഹോത്സവത്തിന് തുടക്കം കുറിച്ചത്. ഞയറാഴ്ച രാവിലെ പൊങ്കാല കിറ്റ് വിതരണം നടന്നു. തുടർന്ന്‌ ക്ഷേത്രം തന്ത്രി നടുവത്ത് പുടയൂർ വാസുദേവൻ നമ്പൂതിരി പണ്ഡാര അടുപ്പിലേക്ക് അഗ്നി പകർന്നു. ക്ഷേത്രം മേൽശാന്തി ചേറ്റൂർ ഇല്ലം വിഷ്ണു നമ്പൂതിരി പൊങ്കാല അടുപ്പിലേക്കും അഗ്നി പകർന്നു. തിങ്കളാഴ്‌ച രാവിലെ സമ്പൂർണ രാമായണ യജ്ഞവും നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/178380/thaliparamb-bhagavathi-kshethram)