---
title: "#Thalassery | വടക്കുമ്പാട് തിരുവോത്ത് ഭഗവതി ക്ഷേത്ര പ്രതിഷ്ഠാദിന കളിയാട്ട മഹോത്സവം 25,26 തീയതികളിൽ "
english_title: "Vadakkumnad thiruvoth bhagavathi temple "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/178409/vadakkumnad-thiruvoth-bhagavathi-temple"
published_at: "2024-01-21T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65acbde440f48_Screenshot_2024-01-21-12-10-26-34_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #Thalassery | വടക്കുമ്പാട് തിരുവോത്ത് ഭഗവതി ക്ഷേത്ര പ്രതിഷ്ഠാദിന കളിയാട്ട മഹോത്സവം 25,26 തീയതികളിൽ 

> **Lead Summary:** **തലശ്ശേരി**: വടക്കുമ്പാട് തിരുവോത്ത് ഭഗവതി ക്ഷേത്ര പ്രതിഷ്ഠാദിന കളിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി കലവറ നിറയ്ക്കൽ ഘോഷയാത്ര നടത്തി. വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടുകൂടി കലശപ്പുരയിൽ നിന്നും ആരംഭിച്ച് പാറക്കെട്ട് വഴി ക്ഷേത്രത്തിൽ എത്തിച്ചേർന്നു. ബുധനാഴ്ച ഗണപതി ഹോമവും സന്ധ്യക്ക് ദീപാരാധനയും നടക്കും. 25 ന് വ്യാഴാഴ്ച്ച രാവിലെ കാവിൽ കയറൽ ചടങ്ങും സന്ധ്യക്ക് വെള്ളാട്ടങ്ങളും നടക്കും. തുടർന്ന് ഗുളികൻ, ശാസ്തപ്പൻ,ഗുരു കാരണവർ, ഭഗവതി തിറയും നടക്കും. തുടർന്ന് ബാലികമാരുടെ താലപ്പൊലിയും ഭഗവതിയുടെ ആറാട്ടും നടക്കും. ഉച്ചക്ക് പ്രസാദ സദ്യയും ഉണ്ടായിരിക്കും.

## Article Content

**തലശ്ശേരി**: വടക്കുമ്പാട് തിരുവോത്ത് ഭഗവതി ക്ഷേത്ര പ്രതിഷ്ഠാദിന കളിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി കലവറ നിറയ്ക്കൽ ഘോഷയാത്ര നടത്തി. വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടുകൂടി കലശപ്പുരയിൽ നിന്നും ആരംഭിച്ച് പാറക്കെട്ട് വഴി ക്ഷേത്രത്തിൽ എത്തിച്ചേർന്നു. ബുധനാഴ്ച ഗണപതി ഹോമവും സന്ധ്യക്ക് ദീപാരാധനയും നടക്കും. 25 ന് വ്യാഴാഴ്ച്ച രാവിലെ കാവിൽ കയറൽ ചടങ്ങും സന്ധ്യക്ക് വെള്ളാട്ടങ്ങളും നടക്കും. തുടർന്ന് ഗുളികൻ, ശാസ്തപ്പൻ,ഗുരു കാരണവർ, ഭഗവതി തിറയും നടക്കും. തുടർന്ന് ബാലികമാരുടെ താലപ്പൊലിയും ഭഗവതിയുടെ ആറാട്ടും നടക്കും. ഉച്ചക്ക് പ്രസാദ സദ്യയും ഉണ്ടായിരിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/178409/vadakkumnad-thiruvoth-bhagavathi-temple)