---
title: "മുഈനലി തങ്ങള്‍ക്ക് ഭീഷണി സന്ദേശം; റാഫി പുതിയകടവിനെതിരേ കേസെടുത്തു"
english_title: "Police case "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/178426/police-case"
published_at: "2024-01-21T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65acc8804057f_n57614148617058222339677ab6a6735c0cac7e875aed8d0667cb83003e895844e11543489a008d8a19c581.jpg"
keywords: []
---

# മുഈനലി തങ്ങള്‍ക്ക് ഭീഷണി സന്ദേശം; റാഫി പുതിയകടവിനെതിരേ കേസെടുത്തു

> **Lead Summary:** **മലപ്പുറം: **പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും മുസ്‌ലീം ലീഗ് ദേശീയ വൈസ് പ്രസിഡന്‍റുമായ മുഈനലി തങ്ങള്‍ക്ക് ഭീഷണി സന്ദേശം അയച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. മുസ്‌ലീം ലീഗ് പ്രവര്‍ത്തകന്‍ റാഫി പുതിയകടവിനെതിരെയാണ് കേസെടുത്തത്. കലാപാഹ്വാനം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. 

## Article Content

**മലപ്പുറം: **പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും മുസ്‌ലീം ലീഗ് ദേശീയ വൈസ് പ്രസിഡന്‍റുമായ മുഈനലി തങ്ങള്‍ക്ക് ഭീഷണി സന്ദേശം അയച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. മുസ്‌ലീം ലീഗ് പ്രവര്‍ത്തകന്‍ റാഫി പുതിയകടവിനെതിരെയാണ് കേസെടുത്തത്. കലാപാഹ്വാനം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. 

ഫോണിലൂടെ ഭീഷണി സന്ദേശം ലഭിച്ചെന്ന് കാട്ടിയാണ് മുഈനലി തങ്ങള്‍ പോലീസില്‍ പരാതി നല്‍കിയത്. പാര്‍ട്ടി നേതാക്കളെ വെല്ലുവിളിച്ച്‌ മുന്നോട്ട് പോയാല്‍ വീല്‍ചെയറിലാകുമെന്നായിരുന്നു ഭീഷണി. 

റാഫി പുതിയകടവാണ് സന്ദേശം അയച്ചതെന്ന് പരാതിയില്‍ പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/178426/police-case)