---
title: "#astermims | ആയിരം സി.എ.ബി.ജി പൂര്‍ത്തീകരിച്ച് കണ്ണൂർ ആസ്റ്റര്‍ മിംസ് "
english_title: "Aster mims kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/178454/aster-mims-kannur"
published_at: "2024-01-21T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ace9d158eec_IMG-20240121-WA0071.jpg"
keywords: []
---

# #astermims | ആയിരം സി.എ.ബി.ജി പൂര്‍ത്തീകരിച്ച് കണ്ണൂർ ആസ്റ്റര്‍ മിംസ് 

> **Lead Summary:** > **കണ്ണൂര്‍** : നാലര വര്‍ഷത്തിനിടയില്‍ ആയിരം സി.എ.ബി.ജി സര്‍ജറികള്‍ വിജയകരമായി പൂര്‍ത്തീകരിച്ച് ആസ്റ്റര്‍ മിംസ് കണ്ണൂര്‍. ഇതിന്റെ ഭാഗമായി "ഹൃദയ ചികിത്സ ഫലപ്രദമാണ്, ഭയപ്പെടേണ്ടതല്ല" എന്ന സന്ദേശമുയര്‍ത്തി സി.എ.ബി.ജി വിജയകരമായി പൂര്‍ത്തീകരിച്ചവരുടെ സംഗമവും 'ഹൃദയ സംഗമം' എന്ന പേരില്‍ സംഘടിപ്പിച്ചു. സംഗമത്തിൽ ഹൃദയചികിത്സയുമായും ശസ്ത്രക്രിയാ രീതികളുമായും ബന്ധപ്പെട്ട കാര്യങ്ങള്‍ ആസ്റ്റര്‍ മിംസ് കണ്ണൂരിലെ ഹൃദ്രോഗ വിദഗ്ദ്ധര്‍ ജനങ്ങളുമായി സംവദിച്ചു. സി.എ.ബി.ജി.ക്ക് വിധേയരായവര്‍ തങ്ങളുടെ അനുഭവവും വേദിയില്‍ പങ്കുവെച്ചു. 

## Article Content

> **കണ്ണൂര്‍** : നാലര വര്‍ഷത്തിനിടയില്‍ ആയിരം സി.എ.ബി.ജി സര്‍ജറികള്‍ വിജയകരമായി പൂര്‍ത്തീകരിച്ച് ആസ്റ്റര്‍ മിംസ് കണ്ണൂര്‍. ഇതിന്റെ ഭാഗമായി "ഹൃദയ ചികിത്സ ഫലപ്രദമാണ്, ഭയപ്പെടേണ്ടതല്ല" എന്ന സന്ദേശമുയര്‍ത്തി സി.എ.ബി.ജി വിജയകരമായി പൂര്‍ത്തീകരിച്ചവരുടെ സംഗമവും 'ഹൃദയ സംഗമം' എന്ന പേരില്‍ സംഘടിപ്പിച്ചു. സംഗമത്തിൽ ഹൃദയചികിത്സയുമായും ശസ്ത്രക്രിയാ രീതികളുമായും ബന്ധപ്പെട്ട കാര്യങ്ങള്‍ ആസ്റ്റര്‍ മിംസ് കണ്ണൂരിലെ ഹൃദ്രോഗ വിദഗ്ദ്ധര്‍ ജനങ്ങളുമായി സംവദിച്ചു. സി.എ.ബി.ജി.ക്ക് വിധേയരായവര്‍ തങ്ങളുടെ അനുഭവവും വേദിയില്‍ പങ്കുവെച്ചു. 

ഹൃദയ ധമനികളില്‍ ബ്ലോക്ക് സംഭവിക്കുകയും മരുന്ന് ഉപയോഗിച്ചോ, ആന്‍ജിയോ പ്ലാസ്റ്റിയിലൂടെയോ ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കുവാന്‍ സാധിക്കാതെ വരികയും ചെയ്യുമ്പോഴാണ് സി.എ.ബി.ജി എന്ന കൊറോണറി ആര്‍ട്ടറി ബൈപാസ് ഗ്രാഫ്റ്റിങ്ങ് ആവശ്യമായി വരുന്നത്. രോഗിയുടെ ശരീരത്തിന്റെ മറ്റൊരു ഭാഗത്ത് നിന്നും ഹൃദയത്തിന് അനുയോജ്യമായ രക്തക്കുഴല്‍ എടുത്ത് (ഈ രക്തക്കുഴല്‍ ഗ്രാഫ്റ്റ് എന്നറിയപ്പെടുന്നു) ബ്ലോക്കിനെ മറികടക്കുന്ന രീതിയില്‍ രക്തത്തിന് സഞ്ചാരയോഗ്യമായ പുതിയ പാത സൃഷ്ടിക്കുന്ന രീതിയാണ് സി.എ.ബി.ജി. ഇതിലൂടെ രക്തം ബ്ലോക്കില്‍ പെടാതെ ബൈപ്പാസ് ചെയ്ത് ബ്ലോക്കിനെ മറികടന്ന് ഹൃദയത്തിലേക്കെത്തുന്നു. 

സി.എ.ബി.ജി ഉള്‍പ്പെടെയുള്ള മുഴുവന്‍ നൂതന ഹൃദയ ശസ്ത്രക്രിയാ രീതികളിലും വൈദഗ്ദ്ധ്യം നേടിയ പത്തോളം സീനിയര്‍ കണ്‍സല്‍ട്ടന്റ്മാരാണ് കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ കാര്‍ഡിയാക് സയന്‍സസ് വിഭാഗത്തിന് നേതൃത്വം വഹിക്കുന്നത്. ഇവരുടെ നേതൃത്വത്തിലാണ് ചുരുങ്ങിയ കാലയളവിനുള്ളില്‍ ഇത്രയും വലിയ നേട്ടം കരഗതമാക്കുവാന്‍ സാധിച്ചത് എന്ന് ഡോ. പ്രസാദ് സുരേന്ദ്രന്‍ (cardiovascular & Thoracic surgeon) പറഞ്ഞു. പത്രസമ്മേളനത്തില്‍ ഡോക്ടർമാരായ ഗണേഷ്, റിജോയ്, ദിൻരാജ്, എം. അജി, വിവിൻ ജോർജ് തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/178454/aster-mims-kannur)