---
title: "#iritty | കാക്കയങ്ങാട് ജനകീയ വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍  അകംപുറം വായനാ സംഗമം സംഘടിപ്പിച്ചു"
english_title: "Library council iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/178457/library-council-iritty"
published_at: "2024-01-21T15:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65acedbd6147c_IMG-20240121-WA0082.jpg"
keywords: []
---

# #iritty | കാക്കയങ്ങാട് ജനകീയ വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍  അകംപുറം വായനാ സംഗമം സംഘടിപ്പിച്ചു

> **Lead Summary:** കാക്കയങ്ങാട്: ലൈബ്രറി കൗണ്‍സില്‍ ഇരിട്ടി താലൂക്ക് കമ്മിറ്റിയുടെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വായനാ പദ്ധതിയായ 'അകംപുറം ഒരു അക്ഷരയാത്ര'യുടെ ഭാഗമായി മാണി മുക്കില്‍ വായനാ സംഗമം നടന്നു. കാക്കയങ്ങാട് ജനകീയ വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ നടന്ന സംഗമം ലൈബ്രറി കൗണ്‍സില്‍ ജില്ലാ വൈസ് പ്രസിഡന്റ് ടി. പ്രകാശന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡന്റ് കെ.പി. ബീന അധ്യക്ഷത വഹിച്ചു.

## Article Content

കാക്കയങ്ങാട്: ലൈബ്രറി കൗണ്‍സില്‍ ഇരിട്ടി താലൂക്ക് കമ്മിറ്റിയുടെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വായനാ പദ്ധതിയായ 'അകംപുറം ഒരു അക്ഷരയാത്ര'യുടെ ഭാഗമായി മാണി മുക്കില്‍ വായനാ സംഗമം നടന്നു. കാക്കയങ്ങാട് ജനകീയ വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ നടന്ന സംഗമം ലൈബ്രറി കൗണ്‍സില്‍ ജില്ലാ വൈസ് പ്രസിഡന്റ് ടി. പ്രകാശന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡന്റ് കെ.പി. ബീന അധ്യക്ഷത വഹിച്ചു.

സര്‍ഗോത്സവ വിജയികളെ താലൂക്ക് സെക്രട്ടറി രഞ്ജിത് കമല്‍ അനുമോദിച്ചു. മുതിര്‍ന്ന വായനക്കാരെ മുഴക്കുന്ന് ഗ്രാമ പഞ്ചായത്ത് അംഗം കെ. മോഹനനും കലോത്സവ വിജയികളെ ഗ്രാമ പഞ്ചായത്ത് അംഗം ധന്യ രാഗേഷും അനുമോദിച്ചു. എം. ബിജു, പി. നാരായണന്‍, ഗ്രന്ഥാലയം സെക്രട്ടറി എം. ബാലകൃഷണന, എ.കെ. ഗീത ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. പി. ആതിര വായനാനുഭവം പങ്കുവെച്ചു. കലാ പരിപാടികളും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/178457/library-council-iritty)