---
title: "കൂട്ടുപുഴ പോലീസ് എയ്‌ഡ്‌ പോസ്റ്റിന് ചൊവ്വാഴ്ച തറക്കല്ലിടും"
english_title: "Police aidpost "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/178483/police-aidpost"
published_at: "2024-01-21T18:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ad1cdf8762f_IMG-20240121-WA0006.jpg"
keywords: []
---

# കൂട്ടുപുഴ പോലീസ് എയ്‌ഡ്‌ പോസ്റ്റിന് ചൊവ്വാഴ്ച തറക്കല്ലിടും

> **Lead Summary:** **കൂട്ടുപുഴ: **കേരള കർണാടക അതിർത്തിയായ കൂട്ടുപുഴയിലെ പോലീസ് എയ്‌ഡ്‌ പോസ്റ്റിന് സണ്ണി ജോസഫ് എംഎൽഎ ചൊവ്വാഴ്ച തറക്കല്ലിടും. എംഎൽഎ ഫണ്ടിൽ നിന്നും 10 ലക്ഷ രൂപ ചിലവിട്ട് നിർമ്മിക്കുന്ന എയ്‌ഡ്‌ പോസ്റ്റിന് ഏകദേശം 350 ചതുര അടി വലിപ്പം വരുന്ന കോൺക്രീറ്റ് ബിൽഡിങ്ങിൽ ശീതീകരിച്ച ഒരു മുറിയും ശുചിമുറിയുമാണ് ഉണ്ടാവുക. രാവിലെ 10 ന് കൂട്ടുപുഴയിൽ നടക്കുന്ന ചടങ്ങിൽ ഇരിട്ടി എഎസ്പി തപോഷ്‌ ബസുമധാരി അധ്യക്ഷത വഹിക്കും.

## Article Content

**കൂട്ടുപുഴ: **കേരള കർണാടക അതിർത്തിയായ കൂട്ടുപുഴയിലെ പോലീസ് എയ്‌ഡ്‌ പോസ്റ്റിന് സണ്ണി ജോസഫ് എംഎൽഎ ചൊവ്വാഴ്ച തറക്കല്ലിടും. എംഎൽഎ ഫണ്ടിൽ നിന്നും 10 ലക്ഷ രൂപ ചിലവിട്ട് നിർമ്മിക്കുന്ന എയ്‌ഡ്‌ പോസ്റ്റിന് ഏകദേശം 350 ചതുര അടി വലിപ്പം വരുന്ന കോൺക്രീറ്റ് ബിൽഡിങ്ങിൽ ശീതീകരിച്ച ഒരു മുറിയും ശുചിമുറിയുമാണ് ഉണ്ടാവുക. രാവിലെ 10 ന് കൂട്ടുപുഴയിൽ നടക്കുന്ന ചടങ്ങിൽ ഇരിട്ടി എഎസ്പി തപോഷ്‌ ബസുമധാരി അധ്യക്ഷത വഹിക്കും.

ഇരിട്ടി എഎസ്പി യുടെ കീഴിലുള്ള അഞ്ച് സ്റ്റേഷൻ പരിധിയിലെ പോലീസുകാരാണ് ഇവിടെ മാറിമാറി ഡ്യൂട്ടി ചെയ്യുന്നത്. ലേഡീസ് സ്റ്റാഫ് അടക്കം ജോലി ചെയ്യുന്ന ഐയ്‌ഡ് പോസ്റ്റിൽ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിനുള്ള സൗകര്യം പോലും ഇല്ലാത്ത സാഹചര്യത്തിലാണ് എംഎൽഎ ഫണ്ടിൽ നിന്നും തുക അനുവദിച്ചുകൊണ്ട് ഭരണാനുമതി ലഭിച്ചിരിക്കുന്നത്. ഇതോടെ അതിർത്തിയിൽ ജോലി ചെയ്യുന്ന പോലീസിന്റെ ദുരിതത്തിന് പരിഹാരം ആകുകയാണ്. 

വാണിജ്യ വകുപ്പിനും എക്‌സൈസിനും ആധുനിക സൗകര്യങ്ങൾ ഉള്ള പുതിയ കണ്ടയ്നർ ഓഫീസ് ലഭിച്ചെങ്കിലും പോലീസിന് മാത്രം മഴയിലും വെയ്ലിലും സുരക്ഷിതർ അല്ലാതെ ജോലി ചെയ്യേണ്ടി വരുന്നത് സമൂഹത്തിന്റെ പലകോണുകളിൽ നിന്നും പ്രതിക്ഷേധത്തിന് കാരണം ആയിരുന്നു. പായം പഞ്ചായത്തിന്റെ അനുമതിയോടെ പുഴ പുറമ്പോക്കിലാണ് പുതിയ കെട്ടിടം ഉയരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/178483/police-aidpost)