---
title: "വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തി; പാറക്കുളത്തില്‍ വീണ് സഹോദരിമാര്‍ മുങ്ങിമരിച്ചു"
english_title: "Dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/178486/dead"
published_at: "2024-01-21T19:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ad1fd41005a_n576243534170584458234779e927c1ade947fc04cf2bf2d1e88592d0c5d44a65e7fa1e4ee4c4c3c63b9d87.jpg"
keywords: []
---

# വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തി; പാറക്കുളത്തില്‍ വീണ് സഹോദരിമാര്‍ മുങ്ങിമരിച്ചു

> **Lead Summary:** **തൃശ്ശൂര്‍: **കുന്നംകുളം പന്തല്ലൂരില്‍ പാറകുളത്തില്‍ വീണ് സഹോദരിമാര്‍ മുങ്ങിമരിച്ചു. തൃശ്ശൂര്‍ പഴുന്നന മടപ്പാത്തുവളപ്പില്‍ അഷ്‌കറിന്റെയും സുബൈദയുടെയും മക്കളായ ഹസ്‌നത്ത് , അഷിത എന്നിവരാണ് മരിച്ചത്. പിതാവിനൊപ്പം വരുമ്ബോള്‍ കാലില്‍ പറ്റിയ ചെളി കഴുകാന്‍ കുളത്തില്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം. 

## Article Content

**തൃശ്ശൂര്‍: **കുന്നംകുളം പന്തല്ലൂരില്‍ പാറകുളത്തില്‍ വീണ് സഹോദരിമാര്‍ മുങ്ങിമരിച്ചു. തൃശ്ശൂര്‍ പഴുന്നന മടപ്പാത്തുവളപ്പില്‍ അഷ്‌കറിന്റെയും സുബൈദയുടെയും മക്കളായ ഹസ്‌നത്ത് , അഷിത എന്നിവരാണ് മരിച്ചത്. പിതാവിനൊപ്പം വരുമ്ബോള്‍ കാലില്‍ പറ്റിയ ചെളി കഴുകാന്‍ കുളത്തില്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം. 

അല്‍ അമീന്‍ ഓഡിറ്റോറിയത്തില്‍ വിവാഹചടങ്ങില്‍ പങ്കെടുക്കാനായാണ് കുട്ടികള്‍ പന്തല്ലൂരിലെത്തിയത്. വയലിന് മധ്യത്തിലായുള്ള കുളത്തില്‍ കാല്‍ കഴുകാനായി ഇറങ്ങിയപ്പോഴാണ് കുട്ടികള്‍ അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം.

അപകടം ശ്രദ്ധയില്‍പ്പെട്ടതോടെ സമീപത്തുണ്ടായിരുന്നവര്‍ ഇവരെ കരയ്ക്കുകയറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ടുപേരുടെയും മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/178486/dead)