---
title: "തലപ്പുഴ എഞ്ചിനീയറിംഗ് കോളേജിന് സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്"
english_title: "Accident injury "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/178487/accident-injury"
published_at: "2024-01-21T19:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ad21ed95e5b_IMG-20240121-WA0008.jpg"
keywords: []
---

# തലപ്പുഴ എഞ്ചിനീയറിംഗ് കോളേജിന് സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്

> **Lead Summary:** **മാനന്തവാടി: **തലപ്പുഴ എഞ്ചിനീയറിംഗ് കോളേജിന് സമീപം നിയന്ത്രണം വിട്ട കാർ മറിഞ്ഞ് ഡ്രൈവർക്ക് നിസാര പരിക്കേറ്റു. കോഴിക്കോട് താമരശ്ശേരി സ്വദേശി അബ്ദുൽ മനാഫിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ തലപ്പുഴയിലെ സ്വകാര്യ ക്ലിനിക്കിൽ പ്രവേശിപ്പിച്ചു.

## Article Content

**മാനന്തവാടി: **തലപ്പുഴ എഞ്ചിനീയറിംഗ് കോളേജിന് സമീപം നിയന്ത്രണം വിട്ട കാർ മറിഞ്ഞ് ഡ്രൈവർക്ക് നിസാര പരിക്കേറ്റു. കോഴിക്കോട് താമരശ്ശേരി സ്വദേശി അബ്ദുൽ മനാഫിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ തലപ്പുഴയിലെ സ്വകാര്യ ക്ലിനിക്കിൽ പ്രവേശിപ്പിച്ചു.

തളിപ്പറമ്പ് പോയി വരുന്ന വഴി ബഫ ഹോട്ടലിന് സമീപം വെച്ചായിരുന്നു അപകടം. ആക്രി സാധനങ്ങൾ സൂക്ഷിച്ചിരുന്ന റോഡരികിലെ ഒരു വീടിന് കേടുപാടുകൾ സംഭവിച്ചു. എയർ ബാഗ് ഉള്ളതിനാലാണ് കൂടുതൽ പരിക്ക് സംഭവിക്കാതിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/178487/accident-injury)