---
title: "കണ്ണൂർ ജില്ലാ മലഞ്ചരക്ക് വ്യാപാരി സംഗമം നടത്തി"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/178492/iritty"
published_at: "2024-01-21T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ad28d6cbef4_IMG-20240121-WA0009.jpg"
keywords: []
---

# കണ്ണൂർ ജില്ലാ മലഞ്ചരക്ക് വ്യാപാരി സംഗമം നടത്തി

> **Lead Summary:** **ഇരിട്ടി: ** മലഞ്ചരക്ക് കച്ചവട മേഖലയിലെ പ്രശ്നങ്ങളും പ്രതിസന്ധികളും ചർച്ച ചെയ്യാനും അധികൃതരുടെ മുന്നിലെത്തിക്കാനും ലക്ഷ്യമിട്ട് മലഞ്ചരക്ക് വ്യാപാരികൾ ചേർന്ന് ജില്ലാതലത്തിൽ മലഞ്ചരക്ക് വ്യാപാരി അസോസിയേഷൻ എന്ന പേരിൽ പുതിയ സംഘടന രൂപികരിച്ചു. ഇരിട്ടിയിൽ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ വ്യാപാരികളുടെ സംഗമത്തിലാണ് സംഘടന രൂപികരിച്ചത്.

## Article Content

**ഇരിട്ടി: ** മലഞ്ചരക്ക് കച്ചവട മേഖലയിലെ പ്രശ്നങ്ങളും പ്രതിസന്ധികളും ചർച്ച ചെയ്യാനും അധികൃതരുടെ മുന്നിലെത്തിക്കാനും ലക്ഷ്യമിട്ട് മലഞ്ചരക്ക് വ്യാപാരികൾ ചേർന്ന് ജില്ലാതലത്തിൽ മലഞ്ചരക്ക് വ്യാപാരി അസോസിയേഷൻ എന്ന പേരിൽ പുതിയ സംഘടന രൂപികരിച്ചു. ഇരിട്ടിയിൽ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ വ്യാപാരികളുടെ സംഗമത്തിലാണ് സംഘടന രൂപികരിച്ചത്.

സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഈ മേഖലയിൽ ഒരു സംഘടന മലയോര മേഖല കേന്ദ്രികരിച്ച് പിറവിയെടുത്തത്. ഫാൽക്കൺ പ്ലാസഓഡിറ്റോറിയത്തിൽ നടന്ന സംഗമം സണ്ണി ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജോളി മാണി അധ്യക്ഷനായി. നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത, ബാബു ജോസഫ് കൊട്ടിയൂർ, ഫൈസൽ വാരം എന്നിവർ വിഷയാവതരണം നടത്തി.

ഇൻഫാം ജനറൽ സെക്രട്ടറി ഫാ. ജോസഫ് കാവനാടി, ബ്രിജിത്ത് കൃഷ്ണ, രാജൻ പള്ളൂർ, തോമസ് കളപ്പുര, ജനീഷ് തൊക്കിലങ്ങാടി, നാരായണൻ മട്ടന്നൂർ, എം.പി. അബ്ദുൾ ഖാദർ ഹാജി എന്നിവർ സംസാരിച്ചു. വ്യാപാര - കാർഷികേ മേഖലകളിൽ മികവ് തെളിയിച്ച ശ്രീരാജൻ പള്ളൂർ, ബ്രിജിത്ത് കൃഷ്ണ, പി.വി. ജോസ്, ഏറിയാട്ട് മുഹമ്മദ് ഹാജി, പി.സി. ബിജു, ജിമ്മി കുറ്റനാൽ, ജോൺസൺ കുളത്തിനാൽ, ജോസഫ് പുമല എന്നിവരെ എം.എൽ.എ. ആദരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/178492/iritty)