---
title: "കെഎസ്‌ടിഎ മെഗാ സെമിനാർ എ.എ. റഹീം എംപി ഉദ്‌ഘാടനം ചെയ്തു"
english_title: "Seminar "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/178494/seminar"
published_at: "2024-01-21T20:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ad2be6739b5_IMG-20240121-WA0010.jpg"
keywords: []
---

# കെഎസ്‌ടിഎ മെഗാ സെമിനാർ എ.എ. റഹീം എംപി ഉദ്‌ഘാടനം ചെയ്തു

> **Lead Summary:** **ഇരിട്ടി: **വിഭജിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ്‌ സാമ്രാജ്യത്വ തന്ത്രമാണ്‌ ഇന്ന്‌ രാജ്യത്ത്‌ കേന്ദ്ര സർക്കാർ നടപ്പാക്കുന്നതെന്ന്‌ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ എ എ റഹീം എംപി ഇരിട്ടിയിൽ പറഞ്ഞു. കണ്ണൂരിൽ നടക്കുന്ന കെഎസ്‌ടിഎ 33ാം സംസ്ഥാന സമ്മേളന ഭാഗമായി ഇരിട്ടിയിൽ വർഗീയതയുടെ നാനാർഥങ്ങൾ എന്ന വിഷയത്തിൽ നടത്തിയ മെഗാ സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു റഹീം. സംഘാടക സമിതി ചെയർമാൻ കെ വി സക്കീർഹുസൈൻ അധ്യക്ഷനായി.

## Article Content

**ഇരിട്ടി: **വിഭജിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ്‌ സാമ്രാജ്യത്വ തന്ത്രമാണ്‌ ഇന്ന്‌ രാജ്യത്ത്‌ കേന്ദ്ര സർക്കാർ നടപ്പാക്കുന്നതെന്ന്‌ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ എ എ റഹീം എംപി ഇരിട്ടിയിൽ പറഞ്ഞു. കണ്ണൂരിൽ നടക്കുന്ന കെഎസ്‌ടിഎ 33ാം സംസ്ഥാന സമ്മേളന ഭാഗമായി ഇരിട്ടിയിൽ വർഗീയതയുടെ നാനാർഥങ്ങൾ എന്ന വിഷയത്തിൽ നടത്തിയ മെഗാ സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു റഹീം. സംഘാടക സമിതി ചെയർമാൻ കെ വി സക്കീർഹുസൈൻ അധ്യക്ഷനായി.

‘ഒരു രാഷ്‌ട്രം, ഒരു ഭാഷ, ഒരു സംസ്കാരം’ എന്ന ലക്ഷ്യം നടപ്പാക്കാനാണ്‌ ബിജെപി ശ്രമം. ബഹുസ്വരതയാണ്‌ നമ്മുടെ സംസ്കാരം. അത്‌ തകർക്കലാണ്‌ ലക്ഷ്യം. ഒരു രാഷ്‌ട്രം, ഒരു തെരെഞ്ഞെടുപ്പ്‌ എന്ന പദ്ധതിയും നമ്മുടെ ദേശീയ സങ്കൽപ്പങ്ങളെ അട്ടിമറിക്കാനുള്ളതാണ്‌ റഹീം പറഞ്ഞു.

കെഎസ്‌ടിഎ സംസ്ഥാന വൈസ്‌ പ്രസിഡന്റുമാരയ കെ.സി. മഹേഷ്‌, എ.കെ. ബീന, ജില്ലാ സെക്രട്ടറി കെ. ശശീന്ദ്രൻ, പ്രസിഡന്റ്‌ കെ. പ്രകാശൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ. സി. സധീർ, കെ. രഞ്ചിത്ത്‌, ഇരിട്ടി ഉപജില്ലാ സെക്രട്ടറി എം. പ്രജീഷ്‌ എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/178494/seminar)