---
title: "അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടര്‍ മരിച്ച സംഭവം; പോലീസ് കേസെടുത്തു"
english_title: "Police case "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/178514/police-case"
published_at: "2024-01-21T21:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ad3f4ddba5e_n5762794401705852687225cbb7f7e6446d0d58d07dfe94b92452d4a6cba1d3ff9abf4de896547dbc89c6be.jpg"
keywords: []
---

# അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടര്‍ മരിച്ച സംഭവം; പോലീസ് കേസെടുത്തു

> **Lead Summary:** **കൊല്ലം: **അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടർ തൂങ്ങി മരിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. പരവൂർ നെടുങ്ങോലത്തെ വീട്ടില്‍ അഡ്വ. എസ്. അനീഷ്യ ആണ് മരിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

## Article Content

**കൊല്ലം: **അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടർ തൂങ്ങി മരിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. പരവൂർ നെടുങ്ങോലത്തെ വീട്ടില്‍ അഡ്വ. എസ്. അനീഷ്യ ആണ് മരിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ഞായറാഴ്ച രാവിലെയാണ് സംഭവം. പരവൂര്‍ മജിസ്ട്രേറ്റ് കോടതിയിലെ അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടറായ അനീഷ്യയെ വീട്ടിലെ ശുചിമുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. അനീഷ്യയ്ക്ക് ജോലിയുമായി ബന്ധപ്പെട്ട് കടുത്ത മാനസിക സമ്മര്‍ദ്ദം നേരിട്ടിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു

സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. തുടർനടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/178514/police-case)