---
title: "'കണ്ണൂര്‍ വിമാനത്താവളം ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തതു പോലെയാണ് രാമക്ഷേത്രം പ്രതിഷ്ഠാ ചടങ്ങ്': പരിഹാസവുമായി എംവി ഗോവിന്ദൻ"
english_title: "Mv govindan "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/178517/mv-govindan"
published_at: "2024-01-21T21:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ad40964fddb_n5762794421705853009019e9dd9560aa608a349cd1055a2e13114cde8126c869711588799d678d8028ee57.jpg"
keywords: []
---

# 'കണ്ണൂര്‍ വിമാനത്താവളം ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തതു പോലെയാണ് രാമക്ഷേത്രം പ്രതിഷ്ഠാ ചടങ്ങ്': പരിഹാസവുമായി എംവി ഗോവിന്ദൻ

> **Lead Summary:** **മലപ്പുറം: **അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ്, കണ്ണൂര്‍ വിമാനത്താവളം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തത് പോലെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മേപ്പാടിയില്‍ വച്ച്‌ നടന്ന പിഎ മുഹമ്മദിന്റെ അനുസ്മരണ ചടങ്ങില്‍ വച്ചായിരുന്നു പരിഹാസം.

## Article Content

**മലപ്പുറം: **അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ്, കണ്ണൂര്‍ വിമാനത്താവളം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തത് പോലെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മേപ്പാടിയില്‍ വച്ച്‌ നടന്ന പിഎ മുഹമ്മദിന്റെ അനുസ്മരണ ചടങ്ങില്‍ വച്ചായിരുന്നു പരിഹാസം.

രാമക്ഷേത്രത്തിന്റെ നിർമാണം 2025 ല്‍ മാത്രമേ പൂര്‍ത്തിയാവൂ. തെര‌ഞ്ഞെടുപ്പില്‍ വോട്ട് കിട്ടാനാണ് ഇപ്പോള്‍ രാമക്ഷേത്രത്തില്‍ ചടങ്ങ് നടത്തുന്നത്. ഏപ്രില്‍ - മെയ്‌ മാസങ്ങളാകുമ്ബോള്‍ തെരഞ്ഞെടുപ്പ് വരും. ജനങ്ങളുടെ പ്രശ്നം പറഞ്ഞ് ബിജെപിക്ക് വോട്ട് തേടാൻ കഴിയില്ല. അത്രയേറെ ദുരിതവും പട്ടിണിയുമാണ് രാജ്യത്ത് നടക്കുന്നത്. ഇതിനെ മറികടക്കാനാണ് വിശ്വാസത്തെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നത്. ഇത് വർഗീയത ആണെന്നും ഗോവിന്ദൻ പറഞ്ഞു.

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താൻ സാധിച്ചില്ലെങ്കില്‍ 2025 ല്‍ ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കും എന്നാണ് എംവി ഗോവിന്ദൻ പറയുന്നത്. ആര്‍എസ്‌എസിന്റെ നൂറാം വാര്‍ഷികമാണ് 2025 ല്‍. ഇതോടെ ഇന്ത്യൻ ഭരണഘടന ഇല്ലാതാക്കപ്പെടും. ചാതുർവർണ്യ വ്യവസ്ഥ പുനഃസ്ഥാപിക്കപ്പെടും. വംശഹത്യകള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/178517/mv-govindan)