---
title: "തെറിച്ചുവീണ ഫുട്ബോള്‍ എടുക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു"
english_title: "Dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/178522/dead"
published_at: "2024-01-21T22:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ad4920b78a9_n576243534170584458234779e927c1ade947fc04cf2bf2d1e88592d0c5d44a65e7fa1e4ee4c4c3c63b9d87.jpg"
keywords: []
---

# തെറിച്ചുവീണ ഫുട്ബോള്‍ എടുക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

> **Lead Summary:** **മലപ്പുറം: **രണ്ട് വിദ്യാർത്ഥികള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു. കോഴിക്കോട് പ്രബോധിനി സ്വദേശികളായ ആയുര്‍രാജ് , അശ്വിന്‍ എന്നിവരാണ് മരിച്ചത്. ഫുട്‌ബോള്‍ കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. 

## Article Content

**മലപ്പുറം: **രണ്ട് വിദ്യാർത്ഥികള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു. കോഴിക്കോട് പ്രബോധിനി സ്വദേശികളായ ആയുര്‍രാജ് , അശ്വിന്‍ എന്നിവരാണ് മരിച്ചത്. ഫുട്‌ബോള്‍ കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. 

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു അപകടം. തവനൂര്‍ കാര്‍ഷിക എന്‍ജിനീയറിങ് കോളേജിന്റെ പിറകുവശത്തുള്ള കടവില്‍ ഫുട്‌ബോള്‍ കളിക്കുകയായിരുന്നു വിദ്യാർത്ഥികള്‍. അതിനിടെ നദിയിലേക്ക് തെറിച്ചുവീണ പന്ത് എടുക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. 

നിലവിളി കേട്ട് സമീപത്ത് പശുവിനെ മേയ്ക്കാന്‍ വന്ന ആളുകളാണ് കുട്ടികളെ കരയ്ക്കെത്തിച്ചത്. തുടര്‍ന്ന് ഇവരെ കുറ്റിപ്പുറത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/178522/dead)