---
title: "മാടത്തിൽ ടൗണിൽ കാട്ടുപോത്ത് ഇറങ്ങി"
english_title: "Madatthil "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/178524/madatthil"
published_at: "2024-01-21T22:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ad4d306b02b_article_banner_4b0250793549726d5c1ea3906726ebfe.jpg"
keywords: []
---

# മാടത്തിൽ ടൗണിൽ കാട്ടുപോത്ത് ഇറങ്ങി

> **Lead Summary:** **ഇരിട്ടി: **ഇരിട്ടി ടൗണിൽ നിന്നും രണ്ട് കിലോമീറ്റർ ദൂരത്തിൽ മാടത്തിൽ ടൗണിലെ മുസ്ലിം പള്ളിക്ക് സമീപം കാട്ടുപോത്ത് എത്തി. വാഹന യാത്രക്കാരാണ് കാട്ടുപോത്തിനെ ആദ്യം കണ്ടത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. മുസ്ലിം പള്ളിക്ക് എതിർ വശത്തെ ചതുപ്പിൽ ഇറങ്ങിയ കാട്ടുപോത്ത് വിളമന ഭാഗത്തേക്ക് നീങ്ങിയതായാണ് വനപാലകർ സംശയിക്കുന്നത്.

## Article Content

**ഇരിട്ടി: **ഇരിട്ടി ടൗണിൽ നിന്നും രണ്ട് കിലോമീറ്റർ ദൂരത്തിൽ മാടത്തിൽ ടൗണിലെ മുസ്ലിം പള്ളിക്ക് സമീപം കാട്ടുപോത്ത് എത്തി. വാഹന യാത്രക്കാരാണ് കാട്ടുപോത്തിനെ ആദ്യം കണ്ടത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. മുസ്ലിം പള്ളിക്ക് എതിർ വശത്തെ ചതുപ്പിൽ ഇറങ്ങിയ കാട്ടുപോത്ത് വിളമന ഭാഗത്തേക്ക് നീങ്ങിയതായാണ് വനപാലകർ സംശയിക്കുന്നത്.

കഴിഞ്ഞ ദിവസം പടിയൂർ ഭാഗത്തുവെച്ച് കാട്ടുപോത്തിനെ കണ്ടതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയ വനപാലകർ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു. അതേ കാട്ടുപോത്തുതന്നെ ആവാം മാടത്തിലും എത്തിയത് എന്ന നിഗമനത്തിലാണ് വനപാലകർ. കാട്ടുപോത്ത് തന്നെ ആവാം എന്ന സ്ഥിരീകരണമാണ് വനം വകുപ്പും നൽകുന്നത്. പ്രദേശത്തെ ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/178524/madatthil)