---
title: "ഏഷ്യയിലെ ഏറ്റവും വലിയ സഹകരണ സ്ഥാപനമായി കേരള ബാങ്ക് മാറി: മുഖ്യമന്ത്രി"
english_title: "Kerala bank "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/178526/kerala-bank"
published_at: "2024-01-21T22:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ad4e5c05c66_n5762867881705856519073fcb27fbe915817faad147a0c14f5dadf06a06b2b3c999830b69fbdba97ce1b40.jpg"
keywords: []
---

# ഏഷ്യയിലെ ഏറ്റവും വലിയ സഹകരണ സ്ഥാപനമായി കേരള ബാങ്ക് മാറി: മുഖ്യമന്ത്രി

> **Lead Summary:** **തിരുവനന്തപുരം:** സംസ്ഥാന സഹകരണ മേഖലയെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിന്‍റെ ശ്രദ്ധ ആകർഷിക്കുന്ന തരത്തില്‍ സഹകരണ മേഖല വളർന്നു. മറ്റുള്ളവർക്ക് മാതൃകയാണ് കേരളത്തിന്‍റെ സഹകരണ മേഖലയെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

## Article Content

**തിരുവനന്തപുരം:** സംസ്ഥാന സഹകരണ മേഖലയെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിന്‍റെ ശ്രദ്ധ ആകർഷിക്കുന്ന തരത്തില്‍ സഹകരണ മേഖല വളർന്നു. മറ്റുള്ളവർക്ക് മാതൃകയാണ് കേരളത്തിന്‍റെ സഹകരണ മേഖലയെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

സഹകരണ മേഖലയുടെ സ്വാധീനം എല്ലായിടത്തും പ്രകടമാണ്. വിദ്യാഭ്യാസവും ആരോഗ്യവും ഉള്‍പ്പെടെ സകല രംഗങ്ങളിലും വികസനം കൊണ്ടുവരാൻ സഹകരണ മേഖല വലിയ പങ്ക് വഹിച്ചു. ഇത് ഇനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യയിലെ ഏറ്റവും വലിയ സഹകരണ സ്ഥാപനമായി കേരളത്തിലെ സഹകരണ മേഖല മാറി. 2,045 കോടി രൂപയുടെ ഓഹരി പങ്കാളിത്തം ഉണ്ട്. 1,10857 കോടി രൂപയുടെ ബിസിനസാണ് കേരള ബാങ്കിനുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.

നിലവില്‍ ആർജിച്ച വിശ്വാസ്യത തുടർന്ന് കൊണ്ട് പോകേണ്ടതുണ്ട്. എന്നാല്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ചില അനിഷ്ട സംഭവങ്ങള്‍ ഉണ്ടായി. ഇത് അനുവദിക്കില്ല. അഴിമതി അര് ചെയ്താലും അംഗീകരിക്കില്ല. ഇവരെ സംരക്ഷിക്കില്ല. സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്ന നടപടികളുമായി മുന്നോട്ട് പോകുമെന്നും പിണറായി വിജയൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/178526/kerala-bank)