---
title: "വിശ്വനാഥൻ്റെ മരണം: പോലീസ് റിപ്പോർട്ട് തൃപ്തികരമല്ല: ജുഡീഷ്യൽ അന്വേഷണം വേണം: പി.കെ.ജയലക്ഷ്മി"
english_title: "Kalpetta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/178536/kalpetta"
published_at: "2024-01-22T05:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65adaca5bd3a0_IMG-20240122-WA0001.jpg"
keywords: []
---

# വിശ്വനാഥൻ്റെ മരണം: പോലീസ് റിപ്പോർട്ട് തൃപ്തികരമല്ല: ജുഡീഷ്യൽ അന്വേഷണം വേണം: പി.കെ.ജയലക്ഷ്മി

> **Lead Summary:** **കൽപ്പറ്റ**: കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിക്ക് സമീപം ദുരൂഹ സാഹചര്യത്തിൽ മരിച്ച കൽപ്പറ്റ അഡ് ലെയ്ഡ് കോളനിയിലെ വിശ്വനാഥൻ്റെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോൾ പോലീസ് സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് തൃപ്തികരമല്ലന്ന് മുൻ പട്ടിക വർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി പി.കെ.ജയലക്ഷ്മി.

## Article Content

**കൽപ്പറ്റ**: കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിക്ക് സമീപം ദുരൂഹ സാഹചര്യത്തിൽ മരിച്ച കൽപ്പറ്റ അഡ് ലെയ്ഡ് കോളനിയിലെ വിശ്വനാഥൻ്റെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോൾ പോലീസ് സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് തൃപ്തികരമല്ലന്ന് മുൻ പട്ടിക വർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി പി.കെ.ജയലക്ഷ്മി.

ആദിവാസി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മീനാക്ഷി രാമൻ, കോൺഗ്രസ് ഭാരവാഹികളായ ജോഷി, ജോൺ എന്നിവർക്കൊപ്പം വിശ്വനാഥൻ്റെ ഭാര്യയെയും മറ്റ് കുടുംബാംഗങ്ങളെയും സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. വിശ്വനാഥൻ്റെ മരണത്തിന് ശേഷം വീട് സന്ദർശിച്ച പട്ടികജാതി- പട്ടിക വർഗ്ഗ കമ്മീഷൻ സർക്കാരിന് നൽകിയ ശുപാർശകൾ സർക്കാർ പരിഗണിക്കണം. ഭാര്യ ബിന്ദുവിന് സർക്കാർ ജോലി നൽകണം, കുടുംബത്തിന് അർഹമായ സാമ്പത്തിക സഹായം നൽകണം, സംഭവുമായി ബന്ധപ്പെട്ട മുഴുവൻ പ്രതികളെയും വെളിച്ചത്ത് കൊണ്ടുവരണം തുടങ്ങിയ ആവശ്യങ്ങളും ഇവർ ഉന്നയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/178536/kalpetta)