---
title: "അസിസ്റ്റന്റ് മാനേജര്‍ ഒഴിവ്"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/178538/vacancy"
published_at: "2024-01-22T05:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65adb049e4706_download_(1).jpeg"
keywords: []
---

# അസിസ്റ്റന്റ് മാനേജര്‍ ഒഴിവ്

> **Lead Summary:** **എറണാകുളം** : എറണാകുളം ജില്ലയിലെ സംസ്ഥാന അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ബൈന്റിങ്, റീപ്രൊഡക്ഷന്‍ എന്നിവയില്‍ അസിസ്റ്റന്റ് മാനേജര്‍ തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തില്‍ സ്ഥിരം ഒഴിവ്. ബൈന്റിങ് വിഭാഗത്തില്‍ പ്രിന്റിങ് ടെക്നോളജിയില്‍ ഒന്നാം ക്ലാസ്സാടെ ബിടെക്ക്/ ബി ഇ ബിരുദം, പ്രിന്റിങ് മേഖലയില്‍ അഞ്ച് വര്‍ഷത്തില്‍ കുറയാത്ത തൊഴില്‍ പരിചയം അല്ലെങ്കില്‍ പ്രിന്റിങ് ടെക്നോളജിയിലുള്ള മൂന്ന് വര്‍ഷത്തെ ഒന്നാം ക്ലാസ് ഡിപ്ലോമയും എട്ട് വര്‍ഷത്തില്‍ കുറയാത്ത തൊഴില്‍ പരിചയവുമാണ് യോഗ്യത.

## Article Content

**എറണാകുളം** : എറണാകുളം ജില്ലയിലെ സംസ്ഥാന അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ബൈന്റിങ്, റീപ്രൊഡക്ഷന്‍ എന്നിവയില്‍ അസിസ്റ്റന്റ് മാനേജര്‍ തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തില്‍ സ്ഥിരം ഒഴിവ്. ബൈന്റിങ് വിഭാഗത്തില്‍ പ്രിന്റിങ് ടെക്നോളജിയില്‍ ഒന്നാം ക്ലാസ്സാടെ ബിടെക്ക്/ ബി ഇ ബിരുദം, പ്രിന്റിങ് മേഖലയില്‍ അഞ്ച് വര്‍ഷത്തില്‍ കുറയാത്ത തൊഴില്‍ പരിചയം അല്ലെങ്കില്‍ പ്രിന്റിങ് ടെക്നോളജിയിലുള്ള മൂന്ന് വര്‍ഷത്തെ ഒന്നാം ക്ലാസ് ഡിപ്ലോമയും എട്ട് വര്‍ഷത്തില്‍ കുറയാത്ത തൊഴില്‍ പരിചയവുമാണ് യോഗ്യത.

റീപ്രൊഡക്ഷന്‍ വിഭാഗത്തില്‍ പ്രിന്റിങ് ടെക്നോളജിയില്‍ ഒന്നാം ക്ലാസ്സോടെ ബിടെക്ക്/ ബി ഇ ബിരുദം, പ്രിന്റിങ് മേഖലയില്‍ അഞ്ച് വര്‍ഷത്തില്‍ കുറയാത്ത തൊഴില്‍ പരിചയം അല്ലെങ്കില്‍ പ്രിന്റിങ് ടെക്നോളജിയിലുള്ള മൂന്ന് വര്‍ഷത്തെ ഒന്നാം ക്ലാസ് ഡിപ്ലോമയും എട്ട് വര്‍ഷത്തില്‍ കുറയാത്ത തൊഴില്‍ പരിചയവുമാണ് യോഗ്യത. പ്രായം: 18നും 36നും ഇടയില്‍(ഇളവുകള്‍ അനുവദനീയം). താല്‍പര്യമുള്ളവര്‍ ജനുവരി 30നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/178538/vacancy)