---
title: "സിഗരറ്റ് വിലയിൽ തട്ടിപ്പ്; വിൽസ് കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് മന്ത്രിയുടെ നിർദ്ദേശം"
english_title: "Thiruvananthapuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/178585/thiruvananthapuram"
published_at: "2024-01-22T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65adfe43a73dd_Screenshot_20240122-110327_Chrome.jpg"
keywords: []
---

# സിഗരറ്റ് വിലയിൽ തട്ടിപ്പ്; വിൽസ് കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് മന്ത്രിയുടെ നിർദ്ദേശം

> **Lead Summary:** **തിരുവനന്തപുരം**: സിഗരറ്റ് വിലയിൽ തട്ടിപ്പ് നടത്തിയതിന് വിൽസ് കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് മന്ത്രി ജി ആർ അനിലിന്റെ നിർദ്ദേശം. പ്രിന്റ് ചെയ്ത എംആർപിയുടെ മുകളിൽ കൂടിയ വില പ്രിന്റ് ചെയ്ത്‌ ഒട്ടിച്ചാണ് തട്ടിപ്പ്.

## Article Content

**തിരുവനന്തപുരം**: സിഗരറ്റ് വിലയിൽ തട്ടിപ്പ് നടത്തിയതിന് വിൽസ് കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് മന്ത്രി ജി ആർ അനിലിന്റെ നിർദ്ദേശം. പ്രിന്റ് ചെയ്ത എംആർപിയുടെ മുകളിൽ കൂടിയ വില പ്രിന്റ് ചെയ്ത്‌ ഒട്ടിച്ചാണ് തട്ടിപ്പ്.

ലീഗൽ മെട്രോളജി വകുപ്പ് സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയതിനെത്തുടർന്നാണ് തട്ടിപ്പ് വിവരം പുറത്തുവന്നത്. കശ്മീർ അടക്കമുള്ള സംസ്ഥാനങ്ങളിൽ വിൽക്കുന്നതിനായി നിർമ്മിച്ച സിഗററ്റുകളിലാണ് ഉയർന്ന എംആർപി ഒട്ടിക്കുന്നത്. വിൽസ്, നേവികട്ട് സിഗരറ്റ് പായ്ക്കറ്റുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. 49 രൂപ എംആർപി ഉള്ളവയിൽ 80 രൂപ രേഖപ്പെടുത്തിയ 51 കേസുകൾ രജിസ്റ്റർ ചെയ്തു. നിയമലംഘനം വിൽസ് കമ്പനിയുടെ അറിവോടെയല്ലെങ്കിൽ ഉത്തരവാദികളായവരെ കണ്ടെത്തി നടപടി എടുക്കാന്‍ മന്ത്രി ജിആർ അനിൽ നിർദ്ദേശം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/178585/thiruvananthapuram)