---
title: "കാർഷിക മേഖലയിലെ സമഗ്ര സംഭാവന: പടിയക്കണ്ടത്തിൽ ജിജുവിന് സ്നേഹാദരം "
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/178628/iritty"
published_at: "2024-01-22T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ae1a12b8c97_IMG-20240122-WA0026.jpg"
keywords: []
---

# കാർഷിക മേഖലയിലെ സമഗ്ര സംഭാവന: പടിയക്കണ്ടത്തിൽ ജിജുവിന് സ്നേഹാദരം 

> **Lead Summary:** **ഇരിട്ടി**: ഇരിട്ടിയിൽ മലഞ്ചരക്ക് വ്യാപാരി ജില്ല സംഗമവേദിയിൽ കാർഷിക മേഖലയിൽ നൽകിയ സമഗ്ര സംഭാവനക്ക് അടക്കാത്തോട്ടിലെ പടിയക്കണ്ടത്തിൽ ജിജുവിനെ ആദരിച്ചു. കശുമാവ് കൃഷി വികസനത്തിനായി പുതിയൊരിനം കശുമാവ് ഇനമായ കാഷ്യു കിംഗ് കശുമാവ് വിജയകരമായി കാർഷിക മേഖലക്ക് സമർപ്പിച്ച ജിജു ശ്രദ്ധേയനായിരുന്നു.

## Article Content

**ഇരിട്ടി**: ഇരിട്ടിയിൽ മലഞ്ചരക്ക് വ്യാപാരി ജില്ല സംഗമവേദിയിൽ കാർഷിക മേഖലയിൽ നൽകിയ സമഗ്ര സംഭാവനക്ക് അടക്കാത്തോട്ടിലെ പടിയക്കണ്ടത്തിൽ ജിജുവിനെ ആദരിച്ചു. കശുമാവ് കൃഷി വികസനത്തിനായി പുതിയൊരിനം കശുമാവ് ഇനമായ കാഷ്യു കിംഗ് കശുമാവ് വിജയകരമായി കാർഷിക മേഖലക്ക് സമർപ്പിച്ച ജിജു ശ്രദ്ധേയനായിരുന്നു.

വിവിധ സംസ്ഥാനത്തിനങ്ങളിലും, അഫ്രിക്കയിലും കാഷ്യു കിംഗ് വിജയകരമായി കൃഷി ചെയ്യുന്നുണ്ട്. ഇരിട്ടി ഫർക്കൺ പ്ലാസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അഡ്വ.സണ്ണി ജോസഫ് എം.എൽ.എ ജിജുവിന് ഉപഹാരം സമർപ്പിച്ചു. ജോളി മണി, ഇരിട്ടി നഗരസഭാ ചെയർ പേഴ്‌സൺ കെ.ശ്രീലത തുടങ്ങിയവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/178628/iritty)