---
title: "#kannurcoporation | കണ്ണൂർ കോർപറേഷൻ മേയറായി മുസ്ലിഹ്‌ മഠത്തിലിനെ തിരഞ്ഞെടുത്തു"
english_title: "kannur corporation Mayor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/178635/kannur-corporation-Mayor"
published_at: "2024-01-22T13:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ae2299c8e36_Picsart_24-01-22_13-37-27-603.jpg"
keywords: []
---

# #kannurcoporation | കണ്ണൂർ കോർപറേഷൻ മേയറായി മുസ്ലിഹ്‌ മഠത്തിലിനെ തിരഞ്ഞെടുത്തു

> **Lead Summary:** കണ്ണൂർ: കണ്ണൂർ കോർപറേഷൻ മേയറായി മുസ്ലിഹ്‌ മഠത്തിലിനെ തിരഞ്ഞെടുത്തു. ലീഗുമായുള്ള ധാരണയെ തുടർന്ന് കോൺഗ്രസിലെ ടി.ഒ. മോഹനൻ ഈ മാസം ഒന്നിന് മേയർ പദവി ഒഴിഞ്ഞിരുന്നു. നിലവിൽ കോർപ്പറേഷൻ കൗൺസിൽ മുസ്ലിം ലീഗിന്റെ പാർട്ടി ലീഡർ ആണ് മുസ്ലിഹ്‌ മഠത്തിൽ. 36വോട്ട് നേടിയാണ് മുസ്ലിഹ്‌ മഠത്തിൽ വിജയിച്ചത് . സി.പി.എമ്മിലെ എൻ. സുകന്യയാണ് എൽ.ഡി.എഫിന്റെ മേയർ സ്ഥാനാർത്ഥിയായി മത്സരിച്ചത് .18 വോട്ടാണ് സുകന്യ നേടിയത്. അസാധു വോട്ടുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല യു.ഡി.എഫിന്റെ ഒരു വോട്ട് അധികം ലഭിച്ചു. ബി.ജെ.പി അംഗം വി.കെ. ഷൈജു തെരഞ്ഞെടുപ്പിൽ പങ്കെടുത്തില്ല.

## Article Content

കണ്ണൂർ: കണ്ണൂർ കോർപറേഷൻ മേയറായി മുസ്ലിഹ്‌ മഠത്തിലിനെ തിരഞ്ഞെടുത്തു. ലീഗുമായുള്ള ധാരണയെ തുടർന്ന് കോൺഗ്രസിലെ ടി.ഒ. മോഹനൻ ഈ മാസം ഒന്നിന് മേയർ പദവി ഒഴിഞ്ഞിരുന്നു. നിലവിൽ കോർപ്പറേഷൻ കൗൺസിൽ മുസ്ലിം ലീഗിന്റെ പാർട്ടി ലീഡർ ആണ് മുസ്ലിഹ്‌ മഠത്തിൽ. 36വോട്ട് നേടിയാണ് മുസ്ലിഹ്‌ മഠത്തിൽ വിജയിച്ചത് . സി.പി.എമ്മിലെ എൻ. സുകന്യയാണ് എൽ.ഡി.എഫിന്റെ മേയർ സ്ഥാനാർത്ഥിയായി മത്സരിച്ചത് .18 വോട്ടാണ് സുകന്യ നേടിയത്. അസാധു വോട്ടുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല യു.ഡി.എഫിന്റെ ഒരു വോട്ട് അധികം ലഭിച്ചു. ബി.ജെ.പി അംഗം വി.കെ. ഷൈജു തെരഞ്ഞെടുപ്പിൽ പങ്കെടുത്തില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/178635/kannur-corporation-Mayor)