---
title: "#N.K.PremachandranM.P | എൻ.കെ. പ്രേമചന്ദ്രൻ എം.പി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു"
english_title: "N.K. Premachandran M.P"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/178665/nk-premachandran-mp"
published_at: "2024-01-22T14:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ae356d47166_WhatsApp_Image_2024-01-22_at_2.34.54_PM.jpeg"
keywords: []
---

# #N.K.PremachandranM.P | എൻ.കെ. പ്രേമചന്ദ്രൻ എം.പി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

> **Lead Summary:** ** മാവേലിക്കര **: എൻ.കെ. പ്രേമചന്ദ്രൻ എം.പി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. മാവേലിക്കര പുതിയകാവിൽ വെച്ചു മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം. പുതുതായി വാങ്ങിയ വാഹനം നിരത്തിലേക്ക് ഇറക്കവേയാണ് അപകടം. എം.പിയുടെ നെറ്റിക്കും കാലിനും പരുക്കുണ്ട്. പരുക്ക് ഗുരുതരമല്ല. മാവേലിക്കര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച എം.പി ഒരു മണിക്കൂർ നിരീക്ഷണത്തിലാണ്. ചങ്ങനാശ്ശേരിയിൽ മരുമകളുടെ വീട്ടിൽ പോയി കൊല്ലത്തേക്ക് മടങ്ങുകയായിരുന്നു എം.പി. ഷോറൂമിൽ നിന്ന് പുതുതായി ഇറക്കിയ മറ്റൊരു കാറിലാണ് ഇടിച്ചത്. അപകടം നടന്ന സമയത്ത് എം.പി ഉറക്കത്തിലായിരുന്നു.

## Article Content

** മാവേലിക്കര **: എൻ.കെ. പ്രേമചന്ദ്രൻ എം.പി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. മാവേലിക്കര പുതിയകാവിൽ വെച്ചു മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം. പുതുതായി വാങ്ങിയ വാഹനം നിരത്തിലേക്ക് ഇറക്കവേയാണ് അപകടം. എം.പിയുടെ നെറ്റിക്കും കാലിനും പരുക്കുണ്ട്. പരുക്ക് ഗുരുതരമല്ല. മാവേലിക്കര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച എം.പി ഒരു മണിക്കൂർ നിരീക്ഷണത്തിലാണ്. ചങ്ങനാശ്ശേരിയിൽ മരുമകളുടെ വീട്ടിൽ പോയി കൊല്ലത്തേക്ക് മടങ്ങുകയായിരുന്നു എം.പി. ഷോറൂമിൽ നിന്ന് പുതുതായി ഇറക്കിയ മറ്റൊരു കാറിലാണ് ഇടിച്ചത്. അപകടം നടന്ന സമയത്ത് എം.പി ഉറക്കത്തിലായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/178665/nk-premachandran-mp)