---
title: "#rajarajeswara | തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം ചിറയിൽ സൗരോർജ വിളക്കുകളുടെ സമർപ്പണം നടന്നു"
english_title: "Thaliparamba Rajarajeswara Temple Chira"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/178670/thaliparamba-rajarajeswara-temple-chira"
published_at: "2024-01-22T15:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ae37579e4a3_WhatsApp_Image_2024-01-22_at_1.39.07_PM.jpeg"
keywords: []
---

# #rajarajeswara | തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം ചിറയിൽ സൗരോർജ വിളക്കുകളുടെ സമർപ്പണം നടന്നു

> **Lead Summary:** **തളിപ്പറമ്പ്**: രാജരാജേശ്വര ക്ഷേത്രം ചിറയിൽ സൗരോർജ വിളക്കുകളുടെ സമർപ്പണം നടന്നു. എം.വി ഗോവിന്ദൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പ്രവർത്തകൻ വിജയ് നീലകണ്ഠന്റെ അഭ്യർത്ഥന മാനിച്ച് കർണ്ണാടക സ്വദേശിനിയും അമേരിക്കയിൽ താമസക്കാരിയുമായ രാജരാജേശ്വര ഭക്ത എ.എസ്. ലക്ഷ്മി റാവുവാണ് തന്റെ പിതാവ് എ.എൻ. ശിവറാവുവിൻ്റെ സ്മരണക്കായി നാല് ലക്ഷത്തിലേറെ രൂപ ചെലവഴിച്ച് സൗരോർജ വിളക്കുകൾ നൽകിയത്.

## Article Content

**തളിപ്പറമ്പ്**: രാജരാജേശ്വര ക്ഷേത്രം ചിറയിൽ സൗരോർജ വിളക്കുകളുടെ സമർപ്പണം നടന്നു. എം.വി ഗോവിന്ദൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പ്രവർത്തകൻ വിജയ് നീലകണ്ഠന്റെ അഭ്യർത്ഥന മാനിച്ച് കർണ്ണാടക സ്വദേശിനിയും അമേരിക്കയിൽ താമസക്കാരിയുമായ രാജരാജേശ്വര ഭക്ത എ.എസ്. ലക്ഷ്മി റാവുവാണ് തന്റെ പിതാവ് എ.എൻ. ശിവറാവുവിൻ്റെ സ്മരണക്കായി നാല് ലക്ഷത്തിലേറെ രൂപ ചെലവഴിച്ച് സൗരോർജ വിളക്കുകൾ നൽകിയത്.

ചടങ്ങിൽ തമ്പുരാൻ നഗർ റസിഡൻസ് അസോസിയേഷൻ പ്രസിഡൻ്റ് പി.വി. രാജശേഖരൻ അധ്യക്ഷത വഹിച്ചു. സിനിമാ താരം സന്തോഷ് കീഴാറ്റൂർ മുഖ്യാതിഥിയായി. നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ, വാർഡ് കൗൺസിലർ ഗോപിനാഥ് പണ്ണേരി, നടുവത്ത് പുടയൂർ വാസുദേവൻ നമ്പൂതിരി, കെ.പി. നാരായണൻ നമ്പൂതിരി, പി.സി. വിജയരാജൻ, മൊട്ടമ്മൽ രാജൻ, ടി.ടി. മാധവൻ, സി.പി. ബലദേവൻ, വി.കെ. കൃഷ്ണൻ നമ്പൂതിരി, പ്രസ് ഫോറം പ്രസിഡൻ്റ് എം.കെ. മനോഹരൻ, വിജയ് നീലകണ്ഠൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/178670/thaliparamba-rajarajeswara-temple-chira)