---
title: "#Pulingom |  പുളിങ്ങോം ശ്രീ ശങ്കര നാരായണ ധർമ്മശാസ്ത്ര ക്ഷേത്ര മഹോത്സവം: കലവറ നിറയ്ക്കൽ ഘോഷയാത്ര നടന്നു"
english_title: "Pulingom Sri Shankara Narayana Dharmashastra Temple "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/178672/pulingom-sri-shankara-narayana-dharmashastra-temple"
published_at: "2024-01-22T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ae3aefc33e3_Picsart_24-01-22_15-21-45-708.jpg"
keywords: []
---

# #Pulingom |  പുളിങ്ങോം ശ്രീ ശങ്കര നാരായണ ധർമ്മശാസ്ത്ര ക്ഷേത്ര മഹോത്സവം: കലവറ നിറയ്ക്കൽ ഘോഷയാത്ര നടന്നു

> **Lead Summary:** **ചെറുപുഴ**: പുളിങ്ങോം ശ്രീ ശങ്കര നാരായണ ധർമ്മശാസ്ത്ര ക്ഷേത്ര കൊടിയേറ്റ മഹോത്സവത്തിന്റെ തുടക്കമായുള്ള കലവറ നിറയ്ക്കൽ ഘോഷയാത്ര നടന്നു. മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടുകൂടി ചുണ്ട - തട്ടുമ്മൽ ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രത്തിൽ നിന്നും വിളക്കുവട്ടം ശ്രീ ചക്കാല ദേവസ്ഥാനത്ത് നിന്നും ആരംഭിച്ച ഘോഷയാത്ര ടൗൺ ചുറ്റി ക്ഷേത്ര പരിസരത്ത് സമാപിച്ചു. നിരവധി വിശ്വാസികൾ ഘോഷയാത്രയിൽ പങ്കുചേർന്നു.

## Article Content

**ചെറുപുഴ**: പുളിങ്ങോം ശ്രീ ശങ്കര നാരായണ ധർമ്മശാസ്ത്ര ക്ഷേത്ര കൊടിയേറ്റ മഹോത്സവത്തിന്റെ തുടക്കമായുള്ള കലവറ നിറയ്ക്കൽ ഘോഷയാത്ര നടന്നു. മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടുകൂടി ചുണ്ട - തട്ടുമ്മൽ ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രത്തിൽ നിന്നും വിളക്കുവട്ടം ശ്രീ ചക്കാല ദേവസ്ഥാനത്ത് നിന്നും ആരംഭിച്ച ഘോഷയാത്ര ടൗൺ ചുറ്റി ക്ഷേത്ര പരിസരത്ത് സമാപിച്ചു. നിരവധി വിശ്വാസികൾ ഘോഷയാത്രയിൽ പങ്കുചേർന്നു.

ഉത്സവത്തിന്റെ വിവിധ ദിവസങ്ങളിൽ തിടമ്പ് നൃത്തം, നഗര പ്രദക്ഷിണം, പറയെടുപ്പ് എന്നിവയും സമാപന ദിവസമായ 26ന് വെള്ളിയാഴ്ച ആറാട്ടിന് എഴുന്നള്ളിപ്പ്, ആറാട്ടുബലി, വലിയ കാണിക്ക എന്നിവയും നടക്കും. ശേഷം ഉച്ചയ്ക്ക് നടക്കുന്ന ആറാട്ട് സദ്യയോടുകൂടി ഉത്സവം സമാപിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/178672/pulingom-sri-shankara-narayana-dharmashastra-temple)