---
title: "#cherupuzha | വിദ്യാരംഗം കലാസാഹിത്യ വേദി ചെറുപുഴ പഞ്ചായത്ത് എൽ.പി. വിഭാഗം സർഗോത്സവം നടന്നു"
english_title: "Vidyarangam Kalasahitya Vedi Cherupuzha "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/178683/vidyarangam-kalasahitya-vedi-cherupuzha"
published_at: "2024-01-22T15:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ae42c9904c2_WhatsApp_Image_2024-01-22_at_3.41.06_PM.jpeg"
keywords: []
---

# #cherupuzha | വിദ്യാരംഗം കലാസാഹിത്യ വേദി ചെറുപുഴ പഞ്ചായത്ത് എൽ.പി. വിഭാഗം സർഗോത്സവം നടന്നു

> **Lead Summary:** **ചെറുപുഴ: **പയ്യന്നൂർ ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദി ചെറുപുഴ പഞ്ചായത്ത് എൽ.പി. വിഭാഗം സർഗോത്സവം ചെറുപുഴ ജെ.എം. യു.പി സ്കൂളിൽ നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി പുളിക്കൽ ഉദ്‌ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. ബാലകൃഷ്ണൻ അധ്യക്ഷനായി. യുവ കവയിത്രി സന്ധ്യ പലേരി മുഖ്യാതിഥിയായി. സുനിൽ കുന്നരു കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

## Article Content

**ചെറുപുഴ: **പയ്യന്നൂർ ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദി ചെറുപുഴ പഞ്ചായത്ത് എൽ.പി. വിഭാഗം സർഗോത്സവം ചെറുപുഴ ജെ.എം. യു.പി സ്കൂളിൽ നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി പുളിക്കൽ ഉദ്‌ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. ബാലകൃഷ്ണൻ അധ്യക്ഷനായി. യുവ കവയിത്രി സന്ധ്യ പലേരി മുഖ്യാതിഥിയായി. സുനിൽ കുന്നരു കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

വിദ്യാരംഗം ഉപജില്ല എക്സിക്യൂട്ടീവ് അംഗം മഞ്ജു മധു , ബി.ആർ.സി. കോഡിനേറ്റർ ഷീലാമ്മ , സ്കൂൾ മാനേജർ കെ.കെ. വേണുഗോപാൽ , പ്രധാനാധ്യാപകൻ പി.എൻ. ഉണ്ണികൃഷ്ണൻ, പി.ടി.എ പ്രസിഡണ്ട് ടി.വി. രമേശ് ബാബു, മദർ പി.ടി.എ പ്രസിഡണ്ട് ശ്രീനാ രഞ്ജിത്ത്, സീനിയർ അസിസ്റ്റൻറ് കെ. സത്യവതി, വിദ്യാരംഗം കലാസാഹിത്യ വേദി കൺവീനർ വി.വി. അജയകുമാർ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/178683/vidyarangam-kalasahitya-vedi-cherupuzha)