---
title: "#strike |  ജനുവരി 24ന് ഏകദിന ഉപവാസ സമരം"
english_title: "One-day hunger strike on January 24"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/178684/one-day-hunger-strike-on-january-24"
published_at: "2024-01-22T16:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ae461014682_Screenshot_2024-01-22-16-01-15-71_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# #strike |  ജനുവരി 24ന് ഏകദിന ഉപവാസ സമരം

> **Lead Summary:** **ചെറുപുഴ:** കാസർഗോഡ് എം.പി രാജ്‌മോഹൻ ഉണ്ണിത്താൻ തന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും ചെറുപുഴ പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിക്കാനായി അനുവദിച്ച ഹൈ മാസ്സ് ലൈറ്റുകൾ ചെറുപുഴ പഞ്ചായത്ത് ഭരണസമിതി നിരാകരിച്ചതായി യു.ഡി.എഫ് നേതാക്കൾ. അഞ്ച് ഹൈ മാസ്സ് ലൈറ്റുകളാണ് എം.പി അനുവദിച്ചിരുന്നത്. ഈ അഞ്ച് ലൈറ്റുകളും ഭരണസമിതി നിഷേധിച്ചിരിക്കുകയാണെന്നും ഭരണസമിതിയുടെ ഈ നടപടിക്കെതിരെ ജനുവരി 24ന് രാജ്‌ മോഹൻ ഉണ്ണിത്താൻ എം.പി ഏകദിന ഉപവാസ സമരം നയിക്കുമെന്നും നേതാക്കൾ അറിയിച്ചു.

## Article Content

**ചെറുപുഴ:** കാസർഗോഡ് എം.പി രാജ്‌മോഹൻ ഉണ്ണിത്താൻ തന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും ചെറുപുഴ പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിക്കാനായി അനുവദിച്ച ഹൈ മാസ്സ് ലൈറ്റുകൾ ചെറുപുഴ പഞ്ചായത്ത് ഭരണസമിതി നിരാകരിച്ചതായി യു.ഡി.എഫ് നേതാക്കൾ. അഞ്ച് ഹൈ മാസ്സ് ലൈറ്റുകളാണ് എം.പി അനുവദിച്ചിരുന്നത്. ഈ അഞ്ച് ലൈറ്റുകളും ഭരണസമിതി നിഷേധിച്ചിരിക്കുകയാണെന്നും ഭരണസമിതിയുടെ ഈ നടപടിക്കെതിരെ ജനുവരി 24ന് രാജ്‌ മോഹൻ ഉണ്ണിത്താൻ എം.പി ഏകദിന ഉപവാസ സമരം നയിക്കുമെന്നും നേതാക്കൾ അറിയിച്ചു.

മണ്ഡലം പ്രസിഡന്റ് ടി.പി. ചന്ദ്രൻ, ഡി.സി.സി നിർവാഹക സമിതി അംഗങ്ങളായ ആലയിൽ ബാലകൃഷ്ണൻ, കെ.കെ. സുരേഷ് കുമാർ, തങ്കച്ചൻ കാവാലം, യു.ഡി.എഫ് നേതാക്കളായ ബേബി തോട്ടത്തിൽ, ജോയി ജോസഫ്, ഷാജഹാൻ പ്ലാക്കൽ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/178684/one-day-hunger-strike-on-january-24)