---
title: "#ulikkal | യൂത്ത് കോൺഗ്രസ്‌ ഉളിക്കൽ മണ്ഡലം പ്രസിഡൻ്റിൻ്റെ സ്ഥാനാരോഹണ ചടങ്ങ് നടന്നു"
english_title: "Youth Congress Ulikal Constituency "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/178696/youth-congress-ulikal-constituency"
published_at: "2024-01-22T16:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ae4f339a321_WhatsApp_Image_2024-01-22_at_4.30.14_PM.jpeg"
keywords: []
---

# #ulikkal | യൂത്ത് കോൺഗ്രസ്‌ ഉളിക്കൽ മണ്ഡലം പ്രസിഡൻ്റിൻ്റെ സ്ഥാനാരോഹണ ചടങ്ങ് നടന്നു

> **Lead Summary:** **ഉളിക്കൽ : **യൂത്ത് കോൺഗ്രസ്‌ ഉളിക്കൽ മണ്ഡലം പ്രസിഡന്റ്‌ ജോജോ പാലാക്കുഴിയുടെയും വൈസ് പ്രസിഡന്റ്‌ ധനീഷ് മഞ്ഞപ്പള്ളിയുടെയും, ജോയൽ നെല്ലുവേലിയുടെയും സ്ഥാനാരോഹണ ചടങ്ങ് ഉളിക്കൽ ജവഹർ ഭവനിൽ വെച്ച് നടന്നു. യൂത്ത് കോൺഗ്രസ് ഇരിക്കൂർ നിയോജകമണ്ഡലം പ്രസിഡൻ്റ് പ്രിൻസ് പി. ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങ് ഇരിക്കൂർ നിയോജകമണ്ഡലം എം.എൽ.എ സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി റോബർട്ട്‌ വെള്ളാംപ്പള്ളി മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജില്‍ മോഹന്‍ മുഖ്യാതിഥിയായിരുന്നു. 

## Article Content

**ഉളിക്കൽ : **യൂത്ത് കോൺഗ്രസ്‌ ഉളിക്കൽ മണ്ഡലം പ്രസിഡന്റ്‌ ജോജോ പാലാക്കുഴിയുടെയും വൈസ് പ്രസിഡന്റ്‌ ധനീഷ് മഞ്ഞപ്പള്ളിയുടെയും, ജോയൽ നെല്ലുവേലിയുടെയും സ്ഥാനാരോഹണ ചടങ്ങ് ഉളിക്കൽ ജവഹർ ഭവനിൽ വെച്ച് നടന്നു. യൂത്ത് കോൺഗ്രസ് ഇരിക്കൂർ നിയോജകമണ്ഡലം പ്രസിഡൻ്റ് പ്രിൻസ് പി. ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങ് ഇരിക്കൂർ നിയോജകമണ്ഡലം എം.എൽ.എ സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി റോബർട്ട്‌ വെള്ളാംപ്പള്ളി മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജില്‍ മോഹന്‍ മുഖ്യാതിഥിയായിരുന്നു. 

യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി മുഹ്‌സിൻ കാതിയോട്, ഡി.സി.സി ജനറൽ സെക്രട്ടറി ജോജി വർഗീസ്,  യൂത്ത് കോൺഗ്രസ്‌ ജില്ല വൈസ് പ്രസിഡന്റ്‌ റിൻസ് മാനുവൽ, ജില്ല ജനറൽ സെക്രട്ടറിമാരായ ഐബിൻ ജേക്കബ്, ജിബിൻ ജെയ്സൺ, വിപിൻ മാറുക്കാട്ടുക്കുന്നേൽ, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്‌ അബിൻ വടക്കേകര, കോൺഗ്രസ്‌ നുച്ചിയാട് മണ്ഡലം പ്രസിഡന്റ്‌ കുര്യാക്കോസ് മണിപ്പാടത്ത്, ഉളിക്കൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ അഡ്വ. ടി.എ. ജസ്റ്റിൻ, മുൻ ജില്ല പഞ്ചായത്ത്‌ മെമ്പർ തോമസ് വർഗീസ്, ഇരിക്കൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി വൈസ് പ്രസിഡന്റ്റുമാരായ ഷാജി പൂപ്പള്ളിൽ, റോയ് പുളിക്കൻ, ഷാജു മാട്ടറ,അഡ്വ.സി. നിഖിൽ, മുൻ ജില്ല യൂത്ത് കോൺഗ്രസ്‌ വൈസ് പ്രസിഡന്റ്‌ ദിലീപ് മാത്യു, മുൻ ജില്ല എക്സിക്യൂട്ടീവ് ആദിത്ത് ഷാജി, പ്രവാസി കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ പ്രസാദ് വാഴയിൽ, മഹിള കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ പ്രസന്ന ദാസ്, ജില്ല സെക്രട്ടറി ലിസമ്മ ബാബു, പ്രവാസി കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ തങ്കച്ചൻ, കെ.എസ്.യു മണ്ഡലം വൈസ് പ്രസിഡന്റ്‌ സ്റ്റെഫിൻ സ്റ്റാനി എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/178696/youth-congress-ulikal-constituency)