---
title: "വിരാജ്പേട്ട എംഎൽഎ എ.എസ് പൊന്നണ്ണയ്ക്ക് ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂട്ടുപുഴയില്‍ സ്വീകരണം നൽകി"
english_title: "Congress "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/178709/congress"
published_at: "2024-01-22T19:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ae704fe5256_IMG-20240122-WA0000.jpg"
keywords: []
---

# വിരാജ്പേട്ട എംഎൽഎ എ.എസ് പൊന്നണ്ണയ്ക്ക് ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂട്ടുപുഴയില്‍ സ്വീകരണം നൽകി

> **Lead Summary:** **ഇരിട്ടി: **വിരാജ്പേട്ട എംഎൽഎ ആയതിനുശേഷം ആദ്യമായി കൂട്ടുപുഴയിൽ എത്തിച്ചേർന്ന എ.എസ് പൊന്നണ്ണയ്ക്ക് കേരള അതിർത്തിയില്‍ കുട്ടുപ്പുഴ പാലത്തിനു സമീപം ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി എ നസീറിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. വയത്തൂര്‍ അമ്പലത്തിലെ ഉത്സവത്തില്‍ പങ്കെടുക്കുന്നതിന് എത്തിയതായിരുന്നു വിരജ്പ്പേട്ട എം എല്‍ എ.

## Article Content

**ഇരിട്ടി: **വിരാജ്പേട്ട എംഎൽഎ ആയതിനുശേഷം ആദ്യമായി കൂട്ടുപുഴയിൽ എത്തിച്ചേർന്ന എ.എസ് പൊന്നണ്ണയ്ക്ക് കേരള അതിർത്തിയില്‍ കുട്ടുപ്പുഴ പാലത്തിനു സമീപം ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി എ നസീറിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. വയത്തൂര്‍ അമ്പലത്തിലെ ഉത്സവത്തില്‍ പങ്കെടുക്കുന്നതിന് എത്തിയതായിരുന്നു വിരജ്പ്പേട്ട എം എല്‍ എ.

കൂട്ടുപുഴ - വിരാജ് പേട്ട റോഡിന്റെ ശോചനീയാവസ്ഥയെ കുറിച്ച് പറയുകയും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് റോഡ് അടിയന്തരമായി നവീകരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പേരാവൂർ എംഎൽഎ അഡ്വ. സണ്ണി ജോസഫിന്റെ നിവേദനം മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ മാർഗരറ്റ് ജോസും, അയ്യൻകുന്ന് പഞ്ചായത്ത് പരിധിയിലെ ഭൂമികളിൽ കയറി കർണാടക വനവകുപ്പ് അധികൃതർ കുറ്റി സ്ഥാപിച്ചത് ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം അയ്യന്‍കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പളിക്കുന്നേൽ, മെമ്പര്‍മാരായ ഐസക് ജോസഫ്, സെലീന ബിനോയ്, സജി മച്ചിത്താന്നിയിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മേരി റെജി എന്നിവരും ചേർന്ന് വിരാജ്പേട്ട എംഎൽഎക്ക് നൽകി.

ഡിസിസി മെമ്പർ മട്ടണി വിജയൻ, തോമസ് വർഗീസ്, ടോം മാത്യു, വള്ളിത്തോട് മണ്ഡലം പ്രസിഡണ്ട് വി ബാലകൃഷ്ണൻ, പഞ്ചായത്ത്‌ മെമ്പർമാരായ ഷൈജൻ ജേക്കബ്, ബിജു വേങ്ങലപ്പള്ളി, കോണ്‍ഗ്രസ്സ് നേതാക്കന്മാരായ ആന്റോ പേരട്ട, ബിജു കരുമാക്കിയിൽ, ഷാനിദ് പുന്നാട് എന്നിവര്‍ പങ്കെടുത്തു.

എ.എസ് പൊന്നണ്ണ എംഎല്‍എ യ്ക്കൊപ്പം മുന്‍ കർണാടക നിയമസഭ കൌൺസിൽ അംഗം വീണ അക്കായിയ, വീരാജ് പ്പേട്ട ബ്ലോക്ക്‌ കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ്‌ പട്ടട രഞ്ജിത്ത്, ബി ഷെട്ടഗിരി സോണൽ പ്രസിഡന്റ്‌ സദ, ബി ഷെട്ടഗിരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ കൊല്ലിറ ബൊപ്പണ്ണ, നാരൻ കാരിയപ്പാ, പ്രശാന്ത് മല്ലെട്ടിറ, അനിൽ മല്ലെട്ടിറ എന്നിവര്‍ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/178709/congress)