---
title: "കെഎസ്‌ആര്‍ടിസി റിപ്പോര്‍ട്ട് ചോര്‍ന്നു; ഉദ്യോഗസ്ഥര്‍ക്ക് മന്ത്രിയുടെ രൂക്ഷ വിമര്‍ശനം"
english_title: "Ksrtc "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/178713/ksrtc"
published_at: "2024-01-22T19:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ae7404aa65d_n5765428661705931572957e40f849e4c03d4a73d2fc1c1744bbbfe7f4886ef6889e3923f4f0393900ff0d5.jpg"
keywords: []
---

# കെഎസ്‌ആര്‍ടിസി റിപ്പോര്‍ട്ട് ചോര്‍ന്നു; ഉദ്യോഗസ്ഥര്‍ക്ക് മന്ത്രിയുടെ രൂക്ഷ വിമര്‍ശനം

> **Lead Summary:** **തിരുവനന്തപുരം: **കെഎസ്‌ആർടിസിയുടെ വാർഷിക റിപ്പോർട്ട് ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാറിന് കൈമാറി. ഒമ്ബത് മാസത്തെ കണക്കുകളാണ് കൈമാറിയത്. എന്നാല്‍ റിപ്പോർട്ട് മന്ത്രിക്ക് ലഭിക്കും മുന്നേ ചോർന്നതില്‍ ഉദ്യോഗസ്ഥരെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. കണക്കുകള്‍ പുറത്തായതില്‍ മന്ത്രി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

## Article Content

**തിരുവനന്തപുരം: **കെഎസ്‌ആർടിസിയുടെ വാർഷിക റിപ്പോർട്ട് ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാറിന് കൈമാറി. ഒമ്ബത് മാസത്തെ കണക്കുകളാണ് കൈമാറിയത്. എന്നാല്‍ റിപ്പോർട്ട് മന്ത്രിക്ക് ലഭിക്കും മുന്നേ ചോർന്നതില്‍ ഉദ്യോഗസ്ഥരെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. കണക്കുകള്‍ പുറത്തായതില്‍ മന്ത്രി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

ഒമ്ബത് മാസത്തെ സർവീസ് കൊണ്ട് ഇലക്‌ട്രിക് ബസുകള്‍ 2.89 കോടി രൂപ ലാഭമുണ്ടാക്കി എന്ന് റിപ്പോർട്ടില്‍ പറയുന്നു. ഇലക്‌ട്രിക് ബസുകള്‍ ലാഭകരമല്ല എന്ന മന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെയാണ് വാർഷിക റിപ്പോർട്ട് പുറത്തായത്. ലാഭകരമല്ലാത്തതിനാല്‍ ഇലക്‌ട്രിക് ബസുകളുടെ സർവീസ് നിർത്തലാക്കുന്നത് പരിഗണിക്കും. പണചിലവ് അധികമായതിനാല്‍ പുതിയ ബസുകള്‍ വാങ്ങില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.

ഇതിന് പിന്നാലെ ഗണേഷ് കുമാറിന്‍റെ പ്രതികരണത്തില്‍ പ്രതിഷേധം ശക്തമായി. സിപിഎം സംസ്ഥാന സെക്രട്ടറി അടക്കം നിലപാട് തള്ളി പറയുന്ന സാഹചര്യമുണ്ടായി. തുടർന്ന് കൃത്യമായ കണക്കുകള്‍ നല്‍കാൻ കെഎസ്‌ആർടിസി എംഡിക്ക് മന്ത്രി നിർദേശം നല്‍കി. ഈ റിപ്പോർട്ടാണ് മന്ത്രിക്ക് ലഭിക്കും മുന്നേ പുറത്തായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/178713/ksrtc)